Sunday, November 18, 2018 Last Updated 11 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.07 AM

നാവ്‌ലഖ വമ്പന്‍ ഗൂഢാലോചന നടത്തിയെന്നു പോലീസ്‌

ന്യൂഡല്‍ഹി: തങ്ങള്‍ പിടികൂടിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നാവ്‌ലഖ "വമ്പന്‍ ഗൂഢാലോചന" ആസൂത്രണം ചെയ്‌തിരുന്നതായി പുനെ പോലീസ്‌ ഡല്‍ഹി ഹൈക്കോടതിയില്‍ അവകാശപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിനു ഭീമ കൊറിഗാവ്‌ മേഖലയില്‍ ദളിത്‌ വിഭാഗക്കാരും മറാത്തകളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ ലഹളയ്‌ക്കു കാരണം മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്നാണു പോലീസിന്റെ നിലപാട്‌. 35 പ്രമുഖ സര്‍വകലാശാലകളില്‍നിന്ന്‌ ആളെ സംഘടിപ്പിച്ചത്‌ ഈ സംഘമാണെന്നു പോലീസ്‌ വ്യക്‌തമാക്കി. വരാവര റാവു നക്‌സലൈറ്റുകളുടെ ബുദ്ധി, സാമ്പത്തിക സ്രോതസാണെന്നും പോലീസ്‌ പറഞ്ഞു.
സുധാ ഭരദ്വാജ്‌, അരുണ്‍ ഫെരേര എന്നിവര്‍ നിയമസഹായം നല്‍കിയിരുന്നു. പിടിയിലായവരുടെ ലാപ്‌ടോപ്പ്‌, ഹാര്‍ഡ്‌ ഡിസ്‌കുകള്‍, പെന്‍ ഡ്രൈവുകള്‍ തുടങ്ങിയവയും നിരവധി രേഖകളും പിടിച്ചെടുത്തതായി പോലീസ്‌ അറിയിച്ചു.

Ads by Google
Thursday 30 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW