Friday, June 21, 2019 Last Updated 7 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.07 AM

പ്രവേശനത്തിന്‌ അനുമതി വേണോ? കണ്ണൂര്‍ മെഡിക്കല്‍ കോളജ്‌ ഒരു കോടി രൂപ ദുരിതാശ്വാസ നിധിയില്‍ അടയ്‌ക്കണം

ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളജ്‌ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ അടയ്‌ക്കണമെന്നു സുപ്രീം കോടതി. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഇക്കൊല്ലത്തെ എം.ബി.ബി.എസ്‌. പ്രവേശനത്തിനു കര്‍ശന ഉപാധികള്‍ മുന്നോട്ടുവച്ചാണ്‌ സുപ്രീം കോടതിയുടെ ഉത്തരവ്‌.
പ്രവേശന മേല്‍നോട്ടസമിതി തീരുമാനിച്ച 5.60 ലക്ഷം രൂപമാത്രമേ വാങ്ങാന്‍ പാടുള്ളുവെന്നും കോടതി നിര്‍ദേശിച്ചു. ഇക്കൊല്ലത്തെ മെഡിക്കല്‍ പ്രവേശനം നിഷേധിച്ചതിനെതിരേ കോളജ്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി. 2016-17 ല്‍ പ്രവേശനം റദ്ദായ വിദ്യാര്‍ഥികളുടെ തുക ഇരട്ടിയായി അടുത്തമാസം മൂന്നിനകം മടക്കിനല്‍കണമെന്നും ജസ്‌റ്റിസ്‌ അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടു. തുക നല്‍കിയതായി പ്രവേശനപരീക്ഷാ കമ്മിഷണറെ അറിയിക്കണം. .

Ads by Google
Thursday 30 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW