Saturday, September 15, 2018 Last Updated 41 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.05 AM

ഇമ്രാന്‍ 'ആകാശത്ത്‌'; പാകിസ്‌താനില്‍ ചെലവു ചുരുക്കല്‍ വിവാദം

uploads/news/2018/08/244379/in1.jpg

ഇസ്ലാമബാദ്‌: ചെലവുചുരുക്കലിന്‌ ആഹ്വാനം ചെയ്‌തിനു പിന്നാലെ ഭാര്യമായി ബനിഗലയിലെ വീട്ടില്‍നിന്ന്‌ ഔദ്യോഗിക വസതിയിലേക്ക്‌ ഹെലികോപ്‌ടറില്‍ പാകിസ്‌താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യാത്ര ചെയ്‌തതു വിവാദമായി. കുടുംബാംഗങ്ങളുമായി ഭരണകക്ഷിയായ തെഹ്‌രിക്‌ -ഇ-ഇന്‍സാഫ്‌ പാര്‍ട്ടിയുടെ പഞ്ചാബ്‌ മുഖ്യമന്ത്രി ഉസ്‌മാന്‍ ബുസ്‌ദര്‍ സ്വകാര്യ ഹെലികോപ്‌ടറില്‍ സഞ്ചരിച്ചതും സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
പ്രസിഡന്റും സംസ്‌ഥാന സര്‍ക്കാര്‍ തലവന്മാരും ഉള്‍പ്പെടെയുള്ളവരുടെ ഒന്നാംക്ലാസ്‌ വിമാനയാത്ര അധികാരമേറ്റയുടന്‍ പുതിയ പ്രധാനമന്ത്രി വിലക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ ഇമ്രാന്‍ ഖാന്‍ ചെലവേറിയ യാത്ര നടത്തിയതിനെതിരേ വ്യാപകവിമര്‍ശനം ഉയര്‍ന്നു. എന്നാല്‍, യാത്രയെ പാര്‍ട്ടി നേതാവ്‌ മുഹമ്മദ്‌ അലി ഖാന്‍ ന്യായീകരിച്ചു. അഞ്ചു മുതല്‍ എഴു വരെ വാഹനങ്ങളില്‍ റോഡ്‌ മാര്‍ഗം സഞ്ചരിച്ചുണ്ടാക്കുന്ന ഇന്ധനച്ചെലവിലും ലാഭം മൂന്നു മിനിറ്റു കൊണ്ട്‌ അദ്ദേഹം ഹെലികോപ്‌ടറില്‍ വസതിയിലെത്തുന്നതാണ്‌.
സുരക്ഷാപ്രശ്‌നവും ഗതാഗതക്കുരുക്കുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

Ads by Google
Thursday 30 Aug 2018 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW