Tuesday, April 23, 2019 Last Updated 37 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 07.10 PM

ദിലീപുമായുള്ള പ്രണയം: മഞജുവിന് നഷ്ടമായത് നായികാപദവി മനസ്സ് തുറന്ന് ലാല്‍ ജോസ്

manju warrior, dileep, laljose

തന്റെ ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി തിരഞ്ഞെടുത്തിരുന്നത് മഞ്ജു വാര്യറെയാണ്. എന്നാല്‍ ദിലീപ് കാരണമാണ് താന്‍ മഞ്ജു വാര്യറെ ഒഴിവാക്കിയത്. ഒരു മറവത്തൂര്‍ കനവില്‍ ദിവ്യ ഉണ്ണിക്ക് പകരം മഞജു വാര്യറായിരുന്നു മമ്മൂട്ടിയുടെ നായികയാകേണ്ടിയിരുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് 'ഒരു മറവത്തൂര്‍ കനവ്' എന്ന തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് ലാല്‍ ജോസ് മനസ്സ് തുറന്നത്.

''മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു മറവത്തൂര്‍ കനവ്. ചിത്രത്തിലെ നായികയെ തേടിയുള്ള അന്വേഷണം ചെന്നെത്തിയത് മഞ്ജുവിലായിരുന്നു. കമലിന്റെ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം കൂടിയായിരുന്നു അത്. ദിലീപും മഞ്ജുവും തമ്മിലുള്ള ബന്ധം അന്ന് സിനിമാ മേഖലയില്‍ അറിഞ്ഞു തുടങ്ങിയിരുന്നു. എന്നാല്‍ മഞ്ജുവിന്റെ അച്ഛന്‍ ദിലീപ് അഭിനയിക്കുന്ന ഒരു സിനിമയിലും മഞ്ജുവിനെ അഭിനയിപ്പിക്കിലെന്ന തീരുമാനത്തിലായിരുന്നു.

ആ സമയത്താണ് കൃഷ്ണഗുഡിയുടെ സെറ്റിലേക്ക് മഞ്ജുവിനെ കാണാല്‍ ദിലീപ് എത്തിയത്. കമല്‍ സാറിന്റെ ചിത്രമായത് കൊണ്ടുതന്നെ ദിലീപിനെ അവിടെ ആരും തടയില്ലെന്ന് എല്ലാവര്‍കികുമറിയാം. മഞ്ജുവിന്റെ അച്ഛന്റെ കണ്ണുവെട്ടിച്ച് ഇരുവരും കാണുകയും സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഇത് പിന്നീട് അദ്ദേഹം അറിഞ്ഞതോടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുകയായിരുന്നു. കൃഷ്ണഗുഡിയുടെ സൈറ്റില്‍ ട്രെയിനില്‍ വച്ച് മഞ്ജുവും ദിലീപും തമ്മില്‍ കാണാനുള്ള അവസരമൊരുക്കിയത് ഞാനാണെന്ന വൈരാഗ്യത്തിലാണ് മഞ്ജുവിന്റെ അച്ഛന്‍ ഒരു മറവത്തൂര്‍ കനവില്‍ മഞ്ജുവിനെ അഭിനയിപ്പിക്കാതിരുന്നത്. ഒരു ചെറിയ കുസൃതിക്ക് വില കൊടുക്കേണ്ടി വന്നത് ഞാനാണ്. ഇരുവരും നായികാനായകന്‍മാരായി അഭിനയിച്ച 'കുടമാറ്റ'ത്തിനു ശേഷം ദിലീപ് നായകനാകുന്ന സിനിമകളില്‍ അഭിനയിക്കുന്നത് മഞ്ജുവിന്റെ അച്ഛന്‍ വിലക്കിയിരുന്നു'' ലാല്‍ ജോസ് പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW