Wednesday, January 23, 2019 Last Updated 25 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 06.59 PM

മലയാളം സംസാരിക്കുന്ന ദുബായ് പോലീസ്: പ്രളയം ദുരിതത്തിലാഴ്ത്തിയ കേരള ജനതയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടുള്ള വീഡിയോയില്‍ അഭിമാനമായി അബ്ദുല്‍ അസീസ്

uploads/news/2018/08/244298/abdul-aziz.jpg

പ്രളയം ദുരിതത്തിലാഴ്ത്തിയ കേരള ജനതയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് ദുബായ് പൊലീസ് പുറത്തിറക്കിയ വിഡിയോയില്‍ മലയാളം സംസാരിക്കുന്ന ദുബായ് പൊലീസ് മലയാളികള്‍ക്ക് അഭിമാനമാകുന്നു. കോഴിക്കോട് കല്ലാച്ചി സ്വദേശി അബ്ദുല്‍ അസീസായിരുന്നു ഈ മലയാളി പൊലീസുകാരന്‍. കേരളത്തിലെ പ്രളയത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടില്‍ പോയ അസീസ് വയനാട്ടിലെ ദുരിതാശ്വാസ ക്യാംപുകളില്‍ ആഹാരവും മറ്റും എത്തിക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്നു. അത് കഴിഞ്ഞു ബലി പെരുന്നാള്‍ തലേന്നാണ് ഇദ്ദേഹം ദുബായില്‍ തിരിച്ചെത്തിയത്.

യുഎഇ വൈസ്പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് റാഷിദ് അല്‍ മക്തും കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് പിന്തുണ അറിയിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ട്വീറ്റ് ചെയ്തതിന്റെ ചുവടുപിടിച്ചു ദുബായ് പൊലീസും തങ്ങളുടെ പിന്തുണ അറിയിക്കാന്‍ വിഡിയോ പുറത്തിറക്കുകയായിരുന്നു. നാട്ടില്‍ നിന്ന് എത്തിയ അസീസിനെ മലയാളത്തില്‍ സംസാരിക്കാന്‍ വകുപ്പ് ക്ഷണിച്ചു. ദുബായ് പൊലീസ് നിങ്ങളോടൊപ്പമുണ്ട് എന്ന സന്ദേശത്തിലുള്ള വിഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കേരള ജനതയുടെ നിശ്ചയദാര്‍ഢ്യത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അവരുടെ ആത്മവീര്യം, മുഴുവന്‍ പ്രതിസന്ധികളെയും അതിജീവിക്കുമെന്ന അടിക്കുറിപ്പോടെയാണ് ദുബായ് പൊലീസ് കേരളത്തിന് പിന്തുണ അറിയിച്ച് വിഡിയോ പുറത്തിറക്കിയത്.

ദുബായ് പൊലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍ റൂമിലെ വലിയ സ്‌ക്രീനില്‍ കേരളത്തിലെ രക്ഷാ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോയും സസൂക്ഷ്മം വീക്ഷിക്കുന്നതും പ്രളയത്തില്‍ അകപ്പെട്ടവരെ ഇന്ത്യന്‍ നാവികസേന ഹെലികോപ്റ്റര്‍ മാര്‍ഗം രക്ഷിക്കുന്നതും മറ്റുമാണ് 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ ഉള്ളത്. ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി കൈവിടരുത്, ദുബായ് പൊലീസ് നിങ്ങളോടൊപ്പമുണ്ട് എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ട് അബ്ദുല്‍ അസീസും ഇതില്‍ പ്രത്യക്ഷപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച പൊലീസ് സേനാ വിഭാഗങ്ങളില്‍ ഒന്നാണ് ദുബായ് പൊലീസ്. നീണ്ട മൂന്നു പതിറ്റാണ്ടുകാലം ദുബായ് പൊലീസില്‍ ജോലി ചെയ്തു വരുന്ന അബ്ദുല്‍ അസീസിന്റെ സാന്നിധ്യം മലയാളികള്‍ക്ക് തന്നെ ഇന്ന് അഭിമാനമാകുന്നു.

1981-ലാണ് അബ്ദുല്‍ അസീസ് തന്റെ പിതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വീസയില്‍ യുഎഇയില്‍ എത്തുന്നത്. 1963-ല്‍ 15-ാം വയസ്സില്‍ ഓഫിസ് അസിസ്റ്റന്റായി ദുബായ് എമിഗ്രേഷനില്‍ ആദ്യമായി ജോലിയില്‍ പ്രവേശിച്ചു. അന്നത്തെ ലോക്കല്‍ പാസ്‌പോര്‍ട്ട് വിഭാഗം തലവനായ ആദീഖ് അഹ്മദ് അല്‍ മറിയുടെ ഓഫീലായിരുന്നു ജോലി. ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ വിശ്വാസ്തനായ ജീവനക്കാരനായി അബ്ദുല്‍ അസീസ് മാറി. അദ്ദേഹുമായുള്ള ആത്മബന്ധത്തിന്റെ ഫലമായാണ് അസീസ് ദുബായ് പൊലീസില്‍ ജോലി ലഭിക്കുന്നത്. ലോകത്തിലെ മികച്ച പൊലീസ് പരിശീലന രീതികളില്‍ ഒന്നായ ദുബായ് പൊലീസിന്റെ പരിശീലനം ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കി. തുടര്‍ന്ന് എമര്‍ജന്‍സി, ട്രാഫിക്, രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ ജോലി ചെയ്തു. ഇപ്പോള്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കമ്യൂണിറ്റി ഹാപ്പിനസ് ആന്‍ഡ് സപ്ലൈസ് വിഭാഗത്തിലാണ് ജോലി.

Ads by Google
Wednesday 29 Aug 2018 06.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW