Monday, November 19, 2018 Last Updated 10 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 06.04 PM

കാനഡയിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാ പ്രതിഷ്ഠ

uploads/news/2018/08/244294/guruvayur.jpg

കാനഡയില്‍ ബ്രാംപ്ടണ്‍ ഒന്റാറിയോയില്‍ നിര്‍മ്മിച്ച ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ അടുത്ത വര്‍ഷം (2019) ജൂലൈ 8 ന് മഹാപ്രതിഷ്ഠക്കു മുഹൂര്‍ത്തം കുറിച്ചു. ഓഗസ്റ്റ് 26 ന് ചേര്‍ന്ന പൊതുയോഗത്തില്‍ ഈ വിവരം ക്ഷേത്രസമിതി അധ്യക്ഷന്‍ Dr P കരുണാകരന്‍കുട്ടി ഭക്തജനങ്ങളെ ഉപചാരപൂര്‍വം അറിയിച്ചു. പ്രധാന മൂര്‍ത്തിയായി ശ്രീകൃഷ്ണ ഭഗവാനും(ഗുരുവായൂരപ്പന്‍), ഉപദേവതകളായി ഗണപതി, അയ്യപ്പന്‍, ദേവി എന്നിവരെയും പ്രതിഷ്ഠിക്കുന്നതാണ്.

ക്ഷേത്രത്തിന്റെ പ്രധാന പുരോഹിതനും തന്ത്രിയും ആയ ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി പ്രതിഷ്ഠാ കര്മങ്ങള്‍ക്കും കലശത്തിനുമായുള്ള ചാര്‍ത്തു ബോര്‍ഡ് പ്രസിഡന്റിനും അംഗങ്ങള്‍ക്കും ഔപചാരികമായി സമര്‍പ്പിച്ചു. അദ്ദേഹം പ്രതിഷ്ഠയെ കുറിച്ചും കലശത്തെ പറ്റിയും കര്മങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് പുരോഹിതരെയും മേളക്കാരെയും കൊണ്ടുവരേണ്ട ആവശ്യകതയെ കുറിച്ചും വിവരണം നല്‍കി.

ക്ഷേത്രത്തിന്റെ പുരോഗതിയെയും നിര്മാണത്തിനെയും വിവരിച്ചു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ രാധാകൃഷ്ണന്‍ പടിയത്ത് സംസാരിച്ചു. വളര്‍ന്നു വരുന്ന തലമുറയും യുവജനങ്ങളും ക്ഷേത്രത്തിന്റെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നു Dr കുട്ടി നിര്‍ദ്ദേശിച്ചു. ജൂലൈ മൂന്ന് മുതല്‍ 16 വരെ പതിന്നാലു ദിവസം നീണ്ടു നില്‍ക്കുന്ന പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്കും ഉത്സവത്തിനുമായുള്ള ഒരുക്കങ്ങള്‍ ഉടനെത്തന്നെ തുടങ്ങി വെക്കണമെന്നും അതില്‍ എല്ലാവരുടെയും സാന്നിദ്ധ്യസഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ഉണ്ണി ഓപ്പത്ത് അഭ്യര്‍ത്ഥിച്ചു.

Ads by Google
Wednesday 29 Aug 2018 06.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW