Thursday, April 18, 2019 Last Updated 21 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 05.52 PM

ദുരിതാശ്വാസ തുക പ്രത്യേക അക്കൗണ്ടിലേയ്ക്ക് മാറ്റണം; മുഖ്യമന്ത്രി പുകമറ സൃഷ്ടിച്ച് രക്ഷപെടുന്നുവെന്ന് ചെന്നിത്തല

uploads/news/2018/08/244292/chennithala.jpg

തിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടര്‍ന്ന് ലഭിച്ച ദുരിതാശ്വാസ തുക ചെലവഴിച്ച കണക്ക് ചോദിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തല രംഗത്ത്. ഓഖി തുക എത്തേണ്ടവര്‍ക്ക് എത്തിയില്ലെന്നിരിക്കെ വിഷയത്തില്‍ പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി.

ഓഖി ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് 133 കോടി രൂപ ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ 111 കോടിയെന്നാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതില്‍ ഏതാണ് സത്യമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ദുരന്തം ഉണ്ടായപ്പോള്‍ രാഷ്ട്രീയം കണ്ടത് സിപിഎം ആണ്. ദുരിതാശ്വാസത്തിന് ലഭിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW