Tuesday, September 25, 2018 Last Updated 6 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 05.04 PM

വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

uploads/news/2018/08/244291/liga.jpg

തിരുവനന്തപുരം : വിദേശ വനിതയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2ലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഫോര്‍ട്ട് പോലീസിന്റെ അസിസ്റ്റന്റ് കമ്മിഷണര്‍ ജെ.കെ ദിനില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 77 പേജുകളാണ് ഉള്ളത്. 104 സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരാണ് പ്രതികള്‍. വിദേശ വനിതയെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇവര്‍ പോലീസിന് മൊഴിനല്‍കിയുന്നു.

വിഷാദരോഗത്തിന് ചികിത്സതേടി കേരളത്തില്‍ എത്തിയ ഇവരെ കഴിഞ്ഞ മാര്‍ച്ചില്‍ കാണാതാകുകയും പിന്നീട് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. ഉമേഷാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ മറ്റ് സ്ത്രീളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചിരുന്നു. ഉമേഷും ഉദയും ബന്ധുക്കളാണ്. ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ട് എന്നതിനുള്ള തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW