Thursday, June 27, 2019 Last Updated 14 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 05.02 PM

പ്രളയം സമ്പന്നമാക്കി വേമ്പനാട്ടുകായല്‍; ചൂണ്ടയിടുന്നവര്‍ക്കെല്ലാം കൈനിറയേ മത്സ്യങ്ങള്‍; കിട്ടുന്നത് ഏറെയും പിരാന, അമ്പരപ്പും ആശങ്കയുമായി നാട്ടുകാര്‍

ചൂണ്ടയിടാനെത്തുന്നവര്‍ക്ക് വന്‍തോതില്‍ മത്സ്യം ലഭിക്കുന്നുണ്ടെങ്കിലും കായലില്‍ വലയിടുന്നവര്‍ക്ക് പിരാന മത്സ്യങ്ങള്‍ ഉണ്ടാക്കുന്ന വെല്ലുവിളി ചെറുതല്ല.
uploads/news/2018/08/244288/vembanadu.jpg

ചേര്‍ത്തല: മഹാപ്രളയത്തില്‍ നാട് തരിച്ചിരിക്കുമ്പോള്‍ വേമ്പനാട്ട് കായലില്‍ പിരാന മത്സ്യങ്ങളുടെ ചാകരക്കൊയ്ത്ത. തെക്കന്‍ അമേരിക്കയില്‍ മാത്രം കണ്ടുവരുന്ന ശുദ്ധജല മത്സ്യമായ പിരാന(റെഡ്ബല്ലി) എങ്ങനെയാണ് കായലില്‍ എത്തിയതെന്ന് വ്യക്തമല്ല. ജൈവ അവശിഷ്ടങ്ങളും, ചെറുമീനുകളെയും തിന്നു ജീവിക്കുന്ന പിരാന മത്സ്യങ്ങളെ വ്യാപകമായി ലഭിക്കാന്‍ തുടങ്ങിയതോടെ വേമ്പാനാട്ടുകായലില്‍ ചൂണ്ടയിടാനെത്തുന്നവരുടെ തിരക്കേറുകയാണ്. രാത്രാകാലങ്ങളിലും തുടരുന്ന ചൂണ്ടയിടല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വലിയ തലവേദനയാണ്.

ചൂണ്ടയിടാനെത്തുന്നവര്‍ക്ക് വന്‍തോതില്‍ മത്സ്യം ലഭിക്കുന്നുണ്ടെങ്കിലും കായലില്‍ വലയിടുന്നവര്‍ക്ക് പിരാന മത്സ്യങ്ങള്‍ ഉണ്ടാക്കുന്ന വെല്ലുവിളി ചെറുതല്ല. വലയില്‍ കുടുങ്ങുമെങ്കിലും മൂര്‍ച്ചയുള്ള പല്ലുകള്‍ ഉപയോഗിച്ച് വല കടിച്ചുമുറിച്ച് മത്സ്യങ്ങള്‍ രക്ഷപ്പെടാറാണ് പതിവ്.

പിരാനയെ വളര്‍ത്തുന്നത് മത്സ്യ വകുപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും. ആവശ്യക്കാര്‍ അധികമുള്ള പിരാന മത്സ്യങ്ങളെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന വളര്‍ത്തു കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുചാടിയതാകാം എന്ന് കരുതപ്പെടുന്നു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകള്‍ പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ഇവിടെയുള്ള മത്സ്യക്കുളങ്ങള്‍ വലിയതോതില്‍ നശിച്ചിരുന്നു. ഈ കുളങ്ങളിലെ മത്സ്യങ്ങള്‍ ഒഴുക്കുവെള്ളത്തിനൊപ്പം വേമ്പനാട്ട് കായലില്‍ എത്തിയതാണെന്നാണ് നിഗമനം. ചെറുമത്സ്യങ്ങളെ തിന്നു ജീവിക്കുന്നതിനാല്‍ തന്നെ കായലിലെ മത്സ്യ സമ്പത്തിന് ദോഷമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് മത്സ്യ തൊഴിലാളികള്‍.

Ads by Google
Ads by Google
Loading...
TRENDING NOW