Sunday, November 18, 2018 Last Updated 11 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 04.23 PM

കണ്ണൂര്‍ മെഡിക്കല്‍ കോളജ് ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കണമെന്ന് സുപ്രീംകോടതി

uploads/news/2018/08/244287/supreme-court.jpg

ന്യൂഡല്‍ഹി : കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. പ്രവേശന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് ചിലവിനത്തില്‍ ഈടാക്കിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ 20-നകം പണം ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കണം. അയോഗ്യരാക്കപ്പെട്ട വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയ 10 ലക്ഷം രൂപ 20 ലക്ഷം രൂപയായി സെപ്റ്റംബര്‍ മൂന്നിനകം തിരിച്ചു നല്‍കാനും ഉത്തരവില്‍ പറയുന്നു.

10 ലക്ഷം രൂപ വീതം സുപ്രീം കോടതി ബാര്‍ അസോസിയേഷനും, അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനും നല്‍കാനും കോടതി നിര്‍ദേശമുണ്ട്. സെപ്റ്റംബര്‍ മൂന്നിനകം വിദ്യാര്‍ത്ഥികള്‍ക്ക് തുക നല്‍കിയതിന്റെ രേഖകള്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് കൈമാറിയാല്‍ ഈ വര്‍ഷം കോളേജില്‍ പ്രവേശനം നടത്താമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW