Wednesday, September 12, 2018 Last Updated 16 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 03.54 PM

റാഫേല്‍ ഇടപാട്: രാഹുല്‍ ഗാന്ധി ഓരോ തവണയും ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കണക്കുകള്‍ വ്യത്യസ്തമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് മൂന്നു മാസത്തോളം മന്ത്രാലയത്തില്‍ നിന്നു വിട്ടുനിന്ന ജെയ്റ്റ്‌ലി തിരിച്ചു ചുമതലയേറ്റശേഷമാണ് രാഹുലിനെതിരെ ആഞ്ഞടിച്ചത്.
Arun Jaitley

ന്യുഡല്‍ഹി: റാഫേല്‍ വിമാന ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 'റാഫേലില്‍ കോണ്‍ഗ്രസിന്റെ കള്ളങ്ങള്‍ തുറന്നുകാണിക്കുന്ന 15 ചോദ്യങ്ങള്‍' ഉന്നയിച്ചാണ് ജെയ്റ്റ്‌ലി രാഹുലിനെ നേരിട്ടത്. ഇടപാടിനെ കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ കോണ്‍ഗ്രസ് അസത്യം പ്രചരിപ്പിക്കാനും സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാടില്‍ കരിനിഴല്‍ പടര്‍ത്തി രാജ്യസുരക്ഷയെ തന്നെ അപകടത്തിലാക്കുകയാണെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.

വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് മൂന്നു മാസത്തോളം മന്ത്രാലയത്തില്‍ നിന്നു വിട്ടുനിന്ന ജെയ്റ്റ്‌ലി തിരിച്ചു ചുമതലയേറ്റശേഷമാണ് രാഹുലിനെതിരെ ആഞ്ഞടിച്ചത്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മൂന്നുതലത്തിലുള്ള തെറ്റുകളാണ് ചെയ്തിരിക്കുന്നത്. ഒ!രു പതിറ്റാണ്ടിലേറെ കരാര്‍ നടപ്പാക്കാതെ തടഞ്ഞുവച്ച യുപിഎ ദേശീയ സുരക്ഷയെ തന്നെ പ്രതിരോധത്തിലാക്കി. രണ്ടാമതായി, വിലയിലും നടപടിക്രമങ്ങളിലും രാഹുലും കോണ്‍ഗ്രസും നടക്കുത്ത പ്രസ്താവനകള്‍ തികച്ചും തെറ്റാണ്. അവസാനമായി, ഇത്തരം വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിരോധ നിര്‍വ്വഹണത്തില്‍ കാലതാമസം വരുത്തിവയ്ക്കാന്‍ ശ്രമിക്കുന്നു. അതിന്റെ ഫലമായി ഇന്ത്യയുടെ പ്രതിരോധ തയ്യാറെടുപ്പുകള്‍ ദുരിതത്തിലാകുന്നുവെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.

ഓരോ തവണയും രാഹുല്‍ ഉന്നയിക്കുന്ന ആരോപണങ്ങളിലെ കണക്കുകള്‍ വ്യത്യസ്തമാണ്. ഡല്‍ഹിയിലും കര്‍ണാടകയിലും ഓരോ വിമാനത്തിനും രാഹുല്‍ നിശ്ചയിച്ച വില 700 കോടിയായിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ അത് 520 കോടിയായി കുറച്ചു. റായ്പൂരില്‍ എത്തിയപ്പോള്‍ അത് 520 കോടിയായി ഉയര്‍ന്നുവെന്നും ജെയ്റ്റ്‌ലി പരിഹസിച്ചു.

ജയ്പൂരില്‍ ഒരു പ്രസംഗത്തില്‍ രണ്ട് സംഖ്യകളാണ് രാഹുല്‍ അറിയിച്ചത്. 520 കോടിയും 540 കോടിയും. ഹൈദരാബാദില്‍ എത്തിയപ്പോള്‍ അത് 526 കോടിയായി. സത്യത്തിന് ഒരു വ്യാഖ്യാനമേയുള്ളൂ. എന്നാല്‍ കള്ളത്തിന് പലതുണ്ട്. റാഫേല്‍ ഇടപാടുമായി ഒരു ബന്ധവുമില്ലാത്ത ആരോപണങ്ങളാണ് രാഹുല്‍ ഉന്നയിക്കുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW