Wednesday, July 10, 2019 Last Updated 10 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 03.24 PM

കാന്‍സറും ജ്യോതിഷവും

'' രോഗകാരകനായ ഗ്രഹത്തിന്റെ ദശയിലോ, അപഹാരത്തിലോ രോഗം ആരംഭിക്കാം. ആറാം ഭാവനാഥനെപ്പോലെ രാഹു സ്ഥിതരാശ്യാധിപനും രോഗകാരകനുമാണ്. ആറാം ഭാവാധിപന്‍ നില്‍ക്കുന്ന ഭാവത്തെ പ്രതിനിധീകരിക്കുന്ന ശരീരാവയവത്തിനും രോഗബാധ ഉണ്ടാകാം. ''
uploads/news/2018/08/244274/Joythi290818a.jpg

മനുഷ്യവംശത്തിനുതന്നെ ഇടിവാളായി തീര്‍ന്നിരിക്കുന്ന കാന്‍സര്‍ എന്ന മഹാവ്യാധിക്ക് മുമ്പില്‍ ശാസ്ത്രലോകം പകച്ചു നില്‍ക്കുകയാണ്. എന്തെല്ലാം കണ്ടുപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ മഹാ വ്യാധിയുടെ കാരണവും അതിന്റെ പ്രതിവിധിയും ജനത്തെ വിഷാദാകുലരാക്കിത്തീര്‍ത്തിരിക്കുകയാണ്.

മനുഷ്യശരീരത്തില്‍ അണുബാധ കാരണം ചില ഭാഗങ്ങളിലെ കോശങ്ങള്‍ക്ക് അസാധാരണമായ വളര്‍ച്ചയുണ്ടായി അത് നശിക്കുന്നു. അതാണ് പൊതുവില്‍ കാന്‍സര്‍ എന്ന് കരുതുന്നത്. ക്രമം തെറ്റിവരുന്ന കോശങ്ങള്‍ കാന്‍സര്‍ എന്ന മഹാവ്യാധിയാകുന്നു. ഇത് ഒരു പാരമ്പര്യരോഗമോ, പകര്‍ച്ചവ്യാധിയോ അല്ല.

നാം ജനിച്ചു വളരുന്ന സാഹചര്യം, സ്ഥലം, സമയം, ജനന സമയത്തെ ഗ്രഹസ്ഥിതി, ഇടപഴകേണ്ടിവരുന്ന ചുറ്റുപാടുകള്‍, നമുക്കു ചുറ്റുമുളള സസ്യജാലങ്ങള്‍, കഴിക്കുന്ന ആഹാരം ഇവയെല്ലാം മാരകരോഗങ്ങള്‍ക്ക് ഹേതുവാണ്. ആഹാരരീതി വച്ചുനോക്കിയാല്‍ കൊഴുപ്പേറിയ ഭക്ഷണം സ്തനാര്‍ബുധത്തിനും സസ്യേതരഭക്ഷണം കുടല്‍, ആമാശയ അര്‍ബുദത്തിനും കാരണമായിത്തീരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ശുചിത്വക്കുറവ് ഗര്‍ഭാശയ രോഗത്തിനും സാദ്ധ്യതകൂട്ടുന്നു. ജ്യോതിഷത്തില്‍ ജനന സമയത്തിനും ജനിച്ച സ്ഥലത്തിനും പ്രാധാന്യമുണ്ട്. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ ദൃഷ്ടി, ഓരോ രാശിയിലുമുള്ള ബലം നില്‍ക്കുന്ന പൊസിഷന്‍ ഇതെല്ലാം രോഗത്തിന് കാരണങ്ങള്‍ കണ്ടുപിടിക്കുവാന്‍ ഉപകരിക്കുന്നു. വാസ്തുശാസ്ത്രവും ജ്യോതിഷശാസ്ത്രവും കാന്‍സറിനെപ്പറ്റിയുള്ള പഠനങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടവയാണ്.

ഗ്രഹനിലയിലെ 6-ാം ഭാവംകൊണ്ട് രോഗസ്ഥാനവും അഷ്ടമംകൊണ്ട് ദീര്‍ഘകാല മാരകരോഗവും കണ്ടുപിടിക്കാം. രോഗകാരകനായ ഗ്രഹത്തിന്റെ ദശയിലോ, അപഹാരത്തിലോ രോഗം ആരംഭിക്കാം. ആറാം ഭാവനാഥനെപ്പോലെ രാഹു സ്ഥിതരാശ്യാധിപനും രോഗകാരകനുമാണ്. ആറാം ഭാവാധിപന്‍ നില്‍ക്കുന്ന ഭാവത്തെ പ്രതിനിധീകരിക്കുന്ന ശരീരാവയവത്തിനും രോഗബാധ ഉണ്ടാകാം. ജ്യോതിഷശാസ്ത്രത്തില്‍ ഓരോ ഭാവത്തിനും കല്പിച്ചിട്ടുള്ള മനുഷ്യാവയവങ്ങള്‍ ഇവയാണ്.

ശിരസ്സ്, മുഖം, കഴുത്ത്, ചുമല്‍, ഹൃദയം, ഉദരം, വസ്തിപ്രദേശം, ഗുഹ്യം, തുടകള്‍, മുട്ടുകള്‍, കണങ്കാലുകള്‍, പാദങ്ങള്‍. കാന്‍സറിനെപ്പറ്റിയും വരാന്‍ സാദ്ധ്യതയുള്ളതിനെപ്പറ്റിയും ഗ്രഹനിലയിലൂടെ ചിന്തിച്ചറിയാന്‍ പറ്റുമെന്നതാണ് ജ്യോതിഷത്തിന്റെ മഹത്വം.

9-ാം ഭാവം ശുഭരാശിയാവുകയും 9-ാം ഭാവാധിപന്‍ 3, 6, 8, 12 രാശികളില്‍ ഒഴിഞ്ഞ് നില്‍ക്കുകയും ആദിത്യന് വ്യാഴദൃഷ്ടി ഉണ്ടാവുകയും ചെയ്താല്‍ ചികിത്സകൊണ്ടും ഈശ്വരസേവകൊണ്ടും രോഗശമനം ഉണ്ടാകുമെന്ന് ശാസ്ത്രം പറയുന്നു. ലഗ്നാധിപനും 9-ാം ഭാവാധിപനും ദോഷമായാല്‍ രോഗത്തിന് കാഠിന്യം കൂടുമെന്ന് പറയുന്നു.

നാം നട്ടുവളര്‍ത്തുന്ന അലങ്കാര സസ്യമായ ചെടികളില്‍ പലതും രോഗത്തിന് കാരണമാണെന്ന് ഇ.എം.ആര്‍.ഐ. ടെസ്റ്റിലൂടെ ശാസ്ത്രജ്ഞര്‍ തെളിയിച്ചിട്ടുണ്ട്. ഏതായാലും ഓപ്പറേഷന്‍ നടത്തിയശേഷം ഡോക്ടര്‍ പറയുന്ന സമാധാന വാചകം ഞങ്ങള്‍ ചെയ്യാനുള്ളത് ചെയ്തു; ബാക്കി ഈശ്വരനിശ്ചയം. ആ വാക്കിന് പ്രാധാന്യമുണ്ട്.

അവിടെയാണ് ജ്യോതിഷത്തിന്റെ പ്രാധാന്യം. വിലകൂടിയ മരുന്നുകൊണ്ട് രോഗം നിയന്ത്രിക്കാം. അത് മൂലമുണ്ടാകാവുന്ന പാര്‍ശ്വഫലങ്ങള്‍ ഈശ്വരപ്രാര്‍ത്ഥനയിലൂടെയേ മാറുകയുള്ളൂ.

മാരകരോഗത്തിനടിപ്പെടാതിരിക്കുവാനും വന്ന രോഗം തരണം ചെയ്യാനും സൃഷ്ടി കര്‍ത്താവിനെ പ്രാര്‍ത്ഥിക്കൂ. ഫലം ഉറപ്പാണെന്ന് അനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.ജ്യോതിഷം ശാസ്ത്രമാണ്, അത് സത്യമാണ്.

ജ്യോത്സ്യന്‍. കെ.എന്‍.
ബാലകൃഷ്ണകൈമള്‍
മൊ: 9495441529

Ads by Google
Wednesday 29 Aug 2018 03.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW