കക്ക ഇറച്ചി തോരന്‍
ആവശ്യമുള്ള സാധനങ്ങള്‍
കക്ക ഇറച്ചി - ഒരു കിലോ
ചുവന്നുള്ളി - 6 എണ്ണം (ചതച്ചത്)
പച്ചമുളക് - 4 എണ്ണം (ചതച്ചത്)
ഇഞ്ചി ഒരു ചെറിയ കഷണം (ചതച്ചത്)
വെളുത്തുള്ളി - 3 അല്ലി (ചതച്ചത്)
കുരുമുളക് - ഒരു ടേബിള്‍ സ്പൂണ്‍
ജീരകം - 1/4 ടീസ്പൂണ്‍
മഞ്ഞള്പ്പാടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
തേങ്ങ ചിരകിയത് - 1/2മുറി
ഉപ്പ് - പാകത്തിന്
കടുക് - ഒരു ടീസ്പൂണ്‍
വറ്റല്‍മുളക് ചെറുതായി മുറിച്ചത് - 2 എണ്ണം
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
കക്ക ഇറച്ചി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും അല്‍പ്പം വെള്ളവും ഒഴിച്ച് വേവിച്ചുവയ്ക്കുക. തേങ്ങ ചിരകിയത്, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, മല്ലിപൊടി, ജീരകം ഇവ ഒരുമിച്ച് മിക്സിയില്‍ ഒന്നു കറക്കിയെടുക്കുക.ഒരു പാനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് വറ്റല്‍മുളകും മുറിച്ച് ഇടുക.ശേഷം തേങ്ങ അരച്ചത് ചേര്‍ത്തിളക്കാം. തേങ്ങയുടെ പച്ച മണം മാറിയതിനുശേഷം വെന്ത കക്ക ഇറച്ചി ഇട്ട് ഇളക്കുക. ഉപ്പ് ആവശ്യമെങ്കില്‍ കുറച്ചുകൂടി ചേര്‍ക്കാം. അടുപ്പില്‍നിന്നിറക്കി മുകളില്‍ കറിവേപ്പില വിതറി കുറച്ചുസമയം അടച്ചുവച്ചശേഷം വിളമ്പാം.
റ്റോഷ്മ ബിജു വര്‍ഗീസ്