Monday, September 10, 2018 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 02.38 PM

'കൂര്‍ക്കംവലി ഒഴിവാക്കാന്‍' ആയുര്‍വേദത്തില്‍ എന്താണ് പ്രതിവിധി ?

uploads/news/2018/08/244267/ayurvedaTips290818.jpg

*** കൂര്‍ക്കംവലി ഒഴിവാക്കാം

20. എനിക്ക് 62 വയസ്. വെല്‍ഡിംഗ് തൊഴിലാളിയാണ്. കൂര്‍ക്കംവലിയാണ് പ്രശ്‌നം. പകലുറക്കത്തില്‍പോലും കൂര്‍ക്കംവലി കടന്നുവരാറുണ്ട്. മിക്കപ്പോഴും കൂര്‍ക്കംവലിയുടെ ശബ്ദം കൂടുമ്പോള്‍ ഭാര്യ തട്ടിവിളിക്കും. അപ്പോള്‍ കുറച്ചുനേരത്തേക്ക് കൂര്‍ക്കംവലി കുറയുമെങ്കിലും വീണ്ടും ആരംഭിക്കും.മെലിഞ്ഞ ശരീരപ്രകൃതമാണ്. മറ്റ് അസുഖങ്ങളുമില്ല. എന്തെങ്കിലും അസുഖത്തിന്റെ ആരംഭമാണോ? പത്തുവര്‍ഷം മുന്‍മ്പ് ആരംഭിച്ച ഈ കൂര്‍ക്കംവലിക്കു കാരണം? പ്രതിവിധി പറഞ്ഞുതരാമോ?
---- നൈനാന്‍ , ഒമാന്‍

കഫപ്രകൃതിയുള്ള ആളാണെങ്കില്‍ ഇങ്ങനെയുണ്ടാകാം. സൈ നസിന്റെ ഉപദ്രവം ഉണ്ടോയെന്ന് വ്യക്തമാക്കിയിട്ടില്ല.ആവണക്കില, തുളസിയില ഇവ ഓരോ പിടി വീതം അരിക്കാടിയില്‍ അരിഞ്ഞിട്ട് തിളപ്പിച്ച് നന്നായി വിയര്‍ക്കും വരെ ആവി പിടിച്ച്, അണുതൈലം 4 തുള്ളി വീതം മൂക്കില്‍ വലിക്കുക.

പഥ്യാഷഡംഗം കഷായം-15 എം.എല്‍. 60 എം.എല്‍. തിളപ്പിച്ചാറിയ വെള്ളം ഗോരോചനാദി ഗുളിക പകുതിവീതം അരച്ചുചേര്‍ത്തു ദിവസവും രണ്ടുനേരം ഭക്ഷണത്തിനു മുമ്പു കഴിക്കുക. വാതതൈലം പുരട്ടി ആഴ്ചയില്‍ രണ്ടുദിവസം ചെറു ചൂടുവെള്ളത്തില്‍ തല കഴുകാം. രാസ്‌നാദി ചൂര്‍ണം നെറുകയില്‍ തിരുമ്മുന്നതു ശീലമാക്കുക. പുകവലി ഒഴിവാക്കുക.

Ads by Google
Wednesday 29 Aug 2018 02.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW