Thursday, September 13, 2018 Last Updated 10 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.31 PM

നോട്ട് അസാധുവാക്കല്‍: 99.3% നിരോധിത നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്

2016 നവംബര്‍ എട്ട് രാത്രി എട്ടു മണിക്കായിരുന്നു നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നത്.
demonetisation

ന്യുഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ ഭാഗമായി നിരോധിച്ച പഴയ 500 രൂപ, 1000 രൂപ നോട്ടുകളില്‍ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. ആര്‍.ബി.ഐ ഇന്നു പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016 നവംബര്‍ എട്ട് രാത്രി എട്ടു മണിക്കായിരുന്നു നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നത്.

അസാധുവാക്കല്‍ പ്രഖ്യാപനം നടക്കുമ്പോള്‍ 15.41 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 500 രൂപ, 1000 രൂപ നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇവയില്‍ 15.31 ലക്ഷം കോടിയുടെ മൂല്യമുള്ള നോട്ടുകള്‍ തിരിച്ചെത്തി. 13,000 കോടി മാത്രമാണ് ഇനിയും എത്തിച്ചേരാനുള്ളതെന്നും ആര്‍.ബി.ഐ വ്യക്തമാക്കുന്നു.

നിര്‍ദ്ദിഷ്ട ബാങ്ക് നോട്ടുകളുടെ (എസ്ബിഎന്‍എസ്) പ്രോസസിംഗും വെരിഫിക്കേഷനുമാണ് ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തിയത്. തിരിച്ചെത്തിയ നോട്ടുകളുടെ എല്ലാം കൃത്യതയും പരിശുദ്ധിയും തിരിച്ചറിയുന്നതിന് സങ്കീര്‍ണ്ണമായ ഹൈസ്പീഡ് കറന്‍സി വെരിഫിക്കേഷന്‍ പ്രോസസിംഗ് സിസ്റ്റം (സിവിപിഎസ്) വഴി വെരിഫൈ ചെയ്തു എണ്ണിതിട്ടപ്പെടുത്തി. തുടര്‍ന്ന് അവ നുറുക്കി നശിപ്പിച്ചുവെന്നും ആര്‍.ബി.ഐ അറിയിച്ചു.

Ads by Google
Wednesday 29 Aug 2018 12.31 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW