Saturday, September 08, 2018 Last Updated 7 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.19 PM

പി. കെ സജീർ ബാബുവിന്ജിദ്ദ ഒതായി ചാത്തലൂർ വെൽഫെയർ കമ്മിറ്റി യാത്രയയപ്പ് നൽകി

uploads/news/2018/08/244247/Gulf290818c.jpg

ജിദ്ദ : സൗദിയിലെ പ്രവാസ ജീവതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുകയും പിന്നീട് ഈജിപ്തിലേക്ക് ജോലി ആവശ്യാർഥം പോകുകയും ചെയ്യുന്ന പി. കെ സജീർ ബാബുവിന് ജിദ്ദ ഒതായി ചാത്തലൂർ വെൽഫെയർ കമ്മിറ്റി യാത്രയയപ്പ് നൽകി. ജിദ്ദ ഷറഫിയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പി വി സാദിഖ് ഉൽഘാടനം ചെയ്തു.

കെ പി സുനീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുൽഫീക്കർ ഒതായി, നൗഷാദ് വെള്ളാരംപാറ, കെ സി അര്ഷാദ്, ഉബൈദ് ചെമ്പകത്ത്, പി കെ ഫാസിൽ, നൗഫൽ കാഞ്ഞിരൽ,ഇബ്രാഹിം കൈത്ര , വി ടി അഷറഫ്, റാഫി മന്നയിൽ, പി കെ യാക്കൂബ്, വി പി ഫിറോസ്, ടി ഷബീബ് ബാബു,കെ സി ഫാസിൽ, പി വി സാമിന് സാദിഖ് എന്നിവർ ആശംസാ പ്രസംഗം നടത്തി .

കെ സി ഫൈസൽ ബാബു സ്വാഗതവും ഹബീബ് കാഞ്ഞിരാല നന്ദിയും പറഞ്ഞു.പരിപാടികൾക്ക് ശേഷം നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ കേരളത്തിലെ കാലവർഷ കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നല്കുന്നതിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വസഫണ്ടിലേക്ക് ഒരു തുക നൽകുവാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യഗഡു പി കെ യാക്കൂബ് ഒതായി നൽകി ഉൽഘാടനം ചെയ്തു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 29 Aug 2018 12.19 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW