Monday, November 19, 2018 Last Updated 20 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.10 PM

പ്രളയദുരന്തം: റിയാദ് കേളി അംഗങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും

uploads/news/2018/08/244243/Gulf290818b.jpg

റിയാദ്: കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരന്തം അനുഭവിക്കുന്നവരെ സഹായിക്കുക എന്ന സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് റിയാദ് കേളി കലാസാംസ്കാരിക വേദിയിലെ മുഴുവന്‍ അംഗങ്ങളും കുറഞ്ഞത് തങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ തീരുമാനിച്ചതായി കേളി മുഖ്യരക്ഷാധികാരി കെ.ആര്‍.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓര്‍ത്തെടുക്കാന്‍ താരതമ്യങ്ങളില്ലാത്ത പ്രളയദുരന്തമാണ് കേരളം ഇപ്പോള്‍ നേരിടുന്നത്. ഇത്തരമൊരു അസാധാരണമായ സാഹചര്യം സമീപകാലത്തൊന്നും സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. കേരളം ഭീകരപ്രളയത്തിനു മുന്നില്‍ നിസ്സഹായാവസ്ഥയില്‍ പകച്ചു നില്‍ക്കുകയാണ്, ഒരു തിരിച്ചുവരവിന് ഒരുപാട് കാലമെടുക്കും എന്ന തിരിച്ചറിവോടെ. സര്‍ക്കാര്‍ ആവുന്നത് ചെയ്യുന്നുണ്ട്. എന്നാല്‍ പ്രളയത്തിന്റെയും നാശനഷ്ടങ്ങളുടെയും വ്യാപ്തി നോക്കുമ്പോള്‍ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പൂര്‍ണമായി ഒന്നും ചെയ്യാനാകില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.

സുരക്ഷിത ജീവിതം നയിക്കുന്ന ഓരോ വ്യക്തിക്കും ഈ അവസരത്തില്‍ ദുരിത ബാധിതരെയും നാടിനെയും സഹായിക്കാനുള്ള ബാധ്യതയുണ്ട്. കേരളം ഒറ്റക്കെട്ടായി ഈ ദുരന്തത്തില്‍പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് കഴിയുന്ന എല്ലാ സഹായങ്ങളും എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കേരളത്തെ ഈ പ്രളയക്കെടുതിയില്‍ നിന്ന് രക്ഷിക്കാനും നാടിന്‍റെ പുനര്‍നിര്‍മ്മാണത്തിനും പ്രവാസികളായ നമുക്കും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും, ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഈ ഒരു പശ്ചാത്തലത്തിലാണ് റിയാദിലെ പ്രവാസി സാംസ്കാരിക സംഘടനയായ കേളിയുടെ മുഴുവന്‍ അംഗങ്ങളും കുറഞ്ഞത് തങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചത്. കേളിയുടെ ഭൂരിപക്ഷം അംഗങ്ങളും ചെറിയ വരുമാനക്കാരാണെങ്കിലും, നിലവിലെ തൊഴില്‍ സാഹചര്യങ്ങള്‍ മോശമാണെങ്കിലും, കേരളം അഭിമുഖീകരിക്കുന്ന സമാനതകളില്ലാത്ത ഈ ദുരന്ത മുഖത്ത് ദുരിതം അനുഭവിക്കുന്നവര്‍ക്ക് കഴിയുന്ന സഹായം എത്തിക്കാനുള്ള എളിയ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു തീരുമാനം കേളി എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലുണ്ടായ സമാനതകളില്ലാത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വര്‍ഷവും കേളി നടത്തിവരാറുള്ള ഓണം-പെരുന്നാള്‍ ആഘോഷങ്ങളും ഒഴിവാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍കാലങ്ങളിലും കേളിഅംഗങ്ങളുടെയും സുമനസ്സുകളായ റിയാദിലെ പ്രവാസി സമൂഹത്തിന്റെയും അകമഴിഞ്ഞ സഹകരണത്തോടെ തമിഴ്നാട് പ്രളയത്തിലും, സുനാമി, ഓഖി ദുരന്തങ്ങളിലും ദുരിതം അനുഭവിച്ചവര്‍ക്കും ആശ്വാസത്തിന്റെ കൈത്താങ്ങുമായി കേളി എത്തിയിട്ടുണ്ട്.

കേളി മുഖ്യ രക്ഷാധികാരി കെ.ആര്‍ ഉണ്ണികൃഷ്ണന്‍, പ്രസിഡണ്ട് ദയാനന്ദന്‍ ഹരിപ്പാട്, സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍, രക്ഷാധികാരികംമിട്ടി അംഗങ്ങളായ സതീഷ്കുമാര്‍, ബി.പി രാജീവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 29 Aug 2018 12.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW