Wednesday, June 26, 2019 Last Updated 4 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 11.53 AM

തൃത്താല കെ ബി മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിൽ ഓർമ്മയുടെ വസന്തമൊരുക്കി സഹപാഠികൾ വീണ്ടും ഒത്തു കൂടി

uploads/news/2018/08/244241/Gulf290818a.jpg

ജി സി സി/തൃത്താല : കെ ബി മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിൽ (മുൻ ടി എച്ച് എസ് തൃത്താല) വെച്ച് 1986-87 വർഷത്തിൽ മാത്രം ഉണ്ടായ എസ് എസ് സി ബാച്ചിന്റെ കഴിഞ്ഞ വർഷം നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഒന്നാം വാർഷിക ദിനമായ ആഗസ്ത് 27 2018 തിങ്കളാഴ്ച തൃത്താല ഹൈസ്‌കൂളിൽ ഓർമ്മ പുതുക്കാൻ സഹപാഠികൾ ഒത്തു കൂടി.

32- വർഷം മുമ്പ് ഓരോ ക്ലാസ് മുറിയിൽ നിന്നും വിട്ടകന്ന സഹപാഠികളിൽ കൂടുതൽ പേരും ഇന്ന് നാട്ടിലും, കേരളത്തിന്റെ വിവിധ ജില്ലകളിലായും കേരളം വിട്ട് ബാന്ഗ്ലൂർ, ഹൈദരാബാദ്, ഡൽഹി, മുംബൈ എന്നിവടങ്ങളിലായും, യു എ ഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ, ഒമാൻ എന്നീ ജി സി സി രാജ്യങ്ങളിൽ നിന്നായും കഴിഞ്ഞ പരിപാടിയിൽ പങ്കെടുക്കാനും സഹപാഠികളുമായി സൗഹാർദ്ദം പങ്കു വെക്കാനും എത്തിചേർന്നിരുന്നു. വീണ്ടും ഈ വർഷത്തെ പെരുന്നാൾ, ഓണം അവധിക്ക് നാട്ടിലെത്തിയവർ ആ ദിവസത്തിന്റെ ഓർമ്മക്കായി ഈ കഴിഞ്ഞ ദിവസം ഒത്തു കൂടിയത്.

ആദ്യമായി സംഗമിച്ച കഴിഞ്ഞ വർഷത്തെ ഈ ദിവസത്തിൽ വലിയവനെന്നോ, ചെറിയവനെന്നോ, മതമേന്നോ, രാഷ്ട്രീയമേന്നോ, പാവപ്പെട്ടവനെന്നോ, പണക്കാരനെന്നോ ഒന്നും നോക്കാതെ ഒന്നിനും വേർ തിരിവ് കാണാതെ ഒരേ മനസ്സായി ഒത്തൊരുമയോടെ ഒരുമിച്ചിരിരിക്കാനും ഓർമ്മകൾ പങ്കു വെക്കാനും വേണ്ടിയുള്ള നിർണ്ണായകമായൊരു ദിനമായിരുന്നു അത്, പ്രതീക്ഷകൾക്കപ്പുറം ചില സ്വപ്‌നങ്ങൾ യാഥാർഥ്യമാവുന്ന ഒരു നിമിഷമായിരുന്നു അന്ന്, ആദ്യകാല കൂട്ടുകാരെ കാണാനും, അറിവ് നൽകിയ അധ്യാപകരെ കണ്ട് സ്നേഹാദരം പങ്കുവെക്കാനും പുതിയ ജീവിത വഴികൾക്കുള്ള അറിവ് പകർന്ന സ്‌കൂൾ വരാന്തയിൽ ഒരിക്കൽ കൂടി ഓടി നടക്കാനും കിട്ടിയ വലിയൊരു മുഹൂർത്തമായിരുന്നു ആ ദിവസം,
മനസ്സ് നിറയെ സന്തോഷം പങ്കിടാൻ, മനസ്സ് നിറയെ ഓർമ്മകൾ പങ്കിടാൻ, മനസ്സ് നിറയെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ, മനസ്സ് നിറയെ മറന്നു പോയ കുട്ടിക്കാലം ഓർത്തെടുക്കാൻ... അങ്ങനെ ഒട്ടനനവധി ഓർമ്മകൾ പങ്കു വെച്ച, നല്ല നാളേക്കുള്ള ഓർമ്മയിൽ സൂക്ഷിക്കാൻ കിട്ടിയ ദിവസമായിരുന്നു ആഗസ്ത് 27 2018. ആ നല്ല ദിവസം കഴിഞ്ഞ് ഒരു വർഷം പിന്നിടുന്നു.

ആ നല്ലൊരു ദിനത്തിന് വേണ്ടി അണിയറ പ്രവർത്തകരുടെ കഴിവുകൾ കൊണ്ട് അന്ന് ആദ്യ സംഗമം വിജയക്കൊടി പാറിച്ചു.

അതിന് ശേഷം കഴിഞ്ഞു പോയ ഒരു വർഷം ഒരു കുടുംബം പോലെ, ഒരേ സമപ്രായക്കാരെന്ന രീതിയിൽ പ്രായം മറന്ന് കളിച്ചും, ചിരിച്ചും, തല്ല് കൂടിയും ഒത്തൊരുമിപ്പിക്കാൻ അവസരം ഒരുക്കിയ വാട്സ്ആപ് ഗ്രൂപ്പിൽ, സന്തോഷങ്ങളും വിഷമങ്ങളും പങ്കു വെച്ച്, ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ചില കൈത്താങ്ങുകളുമായി മുന്നോട്ട് പോരാൻ കഴിഞ്ഞു.

കഴിഞ്ഞ വർഷം നടന്ന ആദ്യ സംഗമത്തിന് വേണ്ടി മൂന്നാല് മാസം മുന്നെ തന്നെ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. നാനൂറിലേറെ മെമ്പർമാരെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു അന്ന് സംഗമം നടത്തിയത്.

അതോടൊപ്പം ചെറിയ സഹായങ്ങളും കൈമാറിയിരുന്നു. കൂടെ പഠിച്ച ഒരു സഹപാഠിക്ക് ഒരു ബുദ്ധിമുട്ടുണ്ട് എന്നറിഞ്ഞാൽ അയാളെ സഹായിക്കാനായി രംഗത്തിറങ്ങുന്ന ഒരു വിങ്ങ് തന്നെ ഈ കൂട്ടത്തിൽ ഉണ്ടായത് കൊണ്ട് ഈ ഒരു വർഷത്തിനുള്ളിൽ ഏഴ് ലക്ഷത്തിലേറെ രൂപയുടെ ധന സഹായങ്ങൾ കൈമാറാൻ കഴിഞ്ഞു. അവനവന് കഴിയുന്ന തുക ആദ്യം ഓഫ്ഫർ ചെയ്യും. പിന്നീട് അത് കൊടുക്കേണ്ട ദിവസം നിശ്ചയിക്കും.

കൂടുതലും ഇത്തരം കാര്യങ്ങളിൽ പ്രവാസികൾ ആണ് മുൻ കൈ എടുക്കാറ്. അത് കൊണ്ട് തന്നെ ഈ കൂട്ടായ്മയുടെ പ്രധാന ഘടകം 'ബുദ്ധിമുട്ടനുഭവിക്കുന്ന സഹപാഠികൾക്കൊരു കൈത്താങ്ങ്' എന്നത് തന്നെ. ഈ ഒത്തു ചേരലിലും ഒരു സഹപാഠിക്ക് വീടിന്റെ പണി പൂർത്തീകരിക്കാനുള്ള സഹായം കൈമാറി.

അതോടൊപ്പം തന്നെ ഓർമ്മയുടെ തീരത്ത് (നിളയുടെ) ഉണ്ടായ പ്രളയത്തിൽ കഷ്ടപെട്ടവർക്ക് വേണ്ടി രക്ഷാ പ്രവർത്തനത്തിലും, സംരക്ഷിക്കുന്നതിലും അകമഴിഞ്ഞ് പ്രയത്നിച്ച എസ് എസ് സി യുടെ കൂട്ടുകാർക്ക് ഒരു സ്നേഹാദരവ് (മെമന്റോ) കൂട്ടുകാർ കൈമാറി.

കൂട്ടായ്മയുടെ തുടക്കം മുതൽ പാവപ്പെട്ടവർക്ക് ഒരു കൈത്താങ്ങാവുന്നതിൽ ഏറെ മുൻപന്തിയിൽ പ്രവർത്തിക്കുകയും, നാട്ടിലും പ്രവാസ ലോകത്തും വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു പോരുകയും ചെയ്യുന്ന അലിയാർ കാശാമുക്കിന് (ഷാർജ ) സുന്ദരൻ മലമക്കാവും, നിളയെ ഏറെ സ്നേഹിച്ച, പ്രളയത്തിൽ സ്വന്തം വീട് അകപ്പെട്ടിട്ടും മറ്റുള്ളവർക്കും വേണ്ടി പ്രയത്നിച്ച ഷംസുദ്ദീൻ അത്താണിക്ക് (സൗദി) പ്രവീൺ ആലൂർ(ഷാർജ) ഉം, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനത്തിന്റെ വ്യെക്തി മുദ്ര പതിപ്പിച്ച, പ്രളയത്തിൽ അകപ്പെട്ടവർക്ക് വേണ്ടി സഹായിച്ച നാരായണൻ മേഴത്തൂരിന് അജിത ഒറ്റപ്പാലവും മെമന്റോകൾ കൈമാറി.

എസ് എസ് സി യുടെ മെമ്പർമാരിൽ ബുദ്ധിമുട്ടുന്ന കൂട്ടുകാർക്ക് എന്നും കൈത്താങ്ങായ കൂട്ടായ്മയിൽ നിന്ന്, കൂട്ടായ്മയിലെ സഹോദരിക്ക് ഇക്‌ബാൽ മുടപ്പക്കാട് ധന സഹായം കൈമാറി.

അടുത്ത വർഷം നടത്താൻ പോവുന്ന രണ്ടാം സംഘമത്തിന്റെ ഒരുക്കങ്ങളുടെ തുടക്കം കുറിച്ചാണ് ഓർമ്മയിലെ വിദ്യാലയത്തിൽ നിന്നും എല്ലാവരും മടങ്ങിയത്. എത്തിപ്പെടാൻ കഴിയാത്ത പ്രവാസികളുടേയും, മറ്റു സംസ്ഥാനത്തിൽ ഉള്ളവരുടേയും ആശംസകളും അനുമോദനങ്ങളും ഈ കൂട്ടായ്മയുടെ ഒത്തുചേരലിൽ പ്രാധാന്യം നൽകി.

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Wednesday 29 Aug 2018 11.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW