Tuesday, September 18, 2018 Last Updated 41 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 08.04 AM

ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് ബലാത്സംഗ കേസുകള്‍, മൂന്നിലും ഇര പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങള്‍

uploads/news/2018/08/244207/RAPE.jpg

ലുധിയാന: ഒരു ദിവസം ലുധിയാനയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് ബലാത്സംഗ കേസുകളാണ്. എല്ലാ സംഭവങ്ങളിലും ഇരയായിരിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. ആദ്യ കേസില്‍ 15കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. അയല്‍വാസികളായ മൂന്ന് യുവാക്കളാണ് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.

മുതിര്‍ന്ന സഹോദരനും സഹോദരിയും ദിവസകൂലിക്ക് ജോലി ചെയ്യുന്നവരാണ്. ഇവര്‍ ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം. കുട്ടിയെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയശേഷം പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോവുകയും ചെയ്തു. സഹോദരങ്ങള്‍ മടങ്ങിയെത്തിയപ്പോള്‍ കുട്ടി വിവരം ഇവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് പിടികൂടി. 24, 21, 36 വയസ്സുള്ളവരാണ് പ്രതികള്‍ എന്നും പോലീസ് പറഞ്ഞു.

രണ്ടാമത്തെ സംഭവത്തില്‍ രണ്ട് വയസ്സുള്ള കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തുകൊണ്ട് പോയി പ്രതി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടന്നപ്പോഴാണ് ഇയാള്‍ കുട്ടിയെ എടുത്തുകൊണ്ട് പോയത്. രാവിലെ കുട്ടിയെ തിരഞ്ഞപ്പോഴാണ് പാടത്തു നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടത്. പ്രതി കുട്ടിയെ പീഡിപ്പിക്കുന്നതാണ് അപ്പോള്‍ കണ്ടതെന്നും കുട്ടിയുടെ പിതാവ് പരാതിയില്‍ പറയുന്നു. ഉടന്‍ തന്നെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

മൂന്നാമത്തെ സംഭവത്തില്‍ ഒമ്പത് വയസ്സുള്ള കുട്ടിയെ അച്ഛന്റെ സുഹൃത്ത് പീഡിപ്പിച്ചു. കുട്ടിക്ക് വാഴപഴം വാങ്ങിക്കൊടുക്കാം എന്ന വ്യാജേന കൂട്ടിക്കൊണ്ട് പോയാണ് 35കാരനായ പ്രതി പീഡിപ്പിച്ചത്. ഞായറാഴ്ച കുട്ടിയുടെ വീട്ടില്‍ പ്രതിയെത്തിയിരുന്നു. ഈ സമയം വാഴപ്പഴത്തിനായി കുട്ടി കരയുകയായിരുന്നു. ഇയാള്‍ പഴം വാങ്ങി നല്‍കാം എന്ന പേരില്‍ കുട്ടിയുമായി പുറത്തേക്ക് പോവുകയായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെയും പ്രതിയെയും കാണാതായതോടെ തങ്ങള്‍ തിരക്കിയിറങ്ങി. ഈ സമയം പാടത്ത് നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടു, ഇവിടെയെത്തിയപ്പോള്‍ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് കുട്ടിയുടെ പിതാവ് പരാതിയില്‍ പറയുന്നു.

പ്രതിയെ തിങ്കളാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തു.

Ads by Google
Wednesday 29 Aug 2018 08.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW