Monday, September 24, 2018 Last Updated 2 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.27 AM

മഹാശുചീകരണത്തിലൂടെ വീണ്ടും മാതൃക

uploads/news/2018/08/244201/editorial.jpg

കൂട്ടായ്‌മയുടെ മഹത്തായ ഉദാഹരണമായി മാറിയ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനുംശേഷം ഒരുമയുടെ മറ്റൊരു ഉദാഹരണം കൂടി കേരളം ഇന്നലെ കണ്ടു. പ്രളയത്തില്‍ മുങ്ങിയ കുട്ടനാടിനെ ജീവിതയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന മഹാ ശുചീകരണം "പിന്നോട്ടില്ല ഞങ്ങള്‍" എന്നു കേരളീയര്‍ ഒരുമിച്ചു പ്രഖ്യാപിക്കുന്നതിനു തുല്യമായി. പ്രളയജലം ഇറങ്ങിയശേഷം കേരളം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി വീടുകള്‍ ശുചിയാക്കുന്നതായിരുന്നു. ചെളിയും മണ്ണും എല്ലാം വീടുകളില്‍ അടിഞ്ഞുകൂടി. ചില വീടുകള്‍ പൂര്‍ണമായിപ്പോലും മണ്ണും ചെളിയും മൂടി. ദിവസങ്ങളോളം വേണ്ടിവന്നു ഇതു നീക്കാന്‍ . പല സ്‌ഥലത്തും വൃത്തിയാക്കല്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ ആയിട്ടുമില്ല. സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം വലിയതോതില്‍ കിട്ടിയതുകൊണ്ടാണു പതിനായിരങ്ങള്‍ക്ക്‌ സ്വന്തം വീട്ടില്‍ താമസിക്കാനായത്‌.

കുട്ടനാട്ടിലെ സ്‌ഥിതി തികച്ചും വ്യത്യസ്‌തമായിരുന്നു. മഹാപ്രളയത്തിന്റെ ആഘാതം ഏറ്റവുമധികം ഏറ്റുവാങ്ങിയ പ്രദേശങ്ങളുമായിരുന്നു കുട്ടനാട്‌. 12 പഞ്ചായത്തിലെ ആയിരക്കണക്കിന്‌ വീടുകള്‍ വെള്ളത്തില്‍ മുങ്ങി. പതിനായിരക്കണക്കിനു ജനങ്ങള്‍ വീടുവിട്ട്‌ ക്യാമ്പുകളില്‍ അഭയം തേടേണ്ടി വന്നു. ഈ വീടുകളെല്ലാം താമസ യോഗ്യമാക്കുക എന്നത്‌ അതീവ ശ്രമകരമായ ദൗത്യം തന്നെയായിരുന്നു. ആ ദൗത്യമാണ്‌ ഇന്നലെ ജനങ്ങള്‍ ഒന്നായി ഏറ്റെടുത്തത്‌. അറുപതിനായിരത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ വീടുകള്‍ വൃത്തിയാക്കാന്‍ ഒന്നിച്ചിറങ്ങി. മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ഈ കൂട്ടായ്‌മയ്‌ക്ക്‌ നേതൃത്വം നല്‍കി. കുട്ടനാട്‌ മേഖലയ്‌ക്ക്‌ പുറത്തുനിന്നുള്ള വരും വൃത്തിയാക്കല്‍ യജ്‌ഞത്തിന്‌ എത്തി. കേരളംകണ്ട ഏറ്റവും വലിയ ശുചീകരണ യജ്‌ഞമായിരുന്നു ഇന്നലെ കുട്ടനാട്ടില്‍ നടന്നത്‌. പ്രളയത്തെ കേരളം നേരിട്ടതിനെ പുതിയ കേരള മോഡല്‍ എന്നാണ്‌ സാമൂഹ്യശാസ്‌ത്രജ്‌ഞന്‍ വിശേഷിപ്പിച്ചത്‌. പുതിയ കേരള മോഡലിനു പൊന്‍തൂവല്‍ ആകുകയാണു മഹാശുചീകരണം. ഇതിനു ചുക്കാന്‍ പിടിച്ച എല്ലാവരും അഭിനന്ദനം അറിയിക്കുന്നു അര്‍ഹിക്കുന്നു.

രണ്ടാഴ്‌ചയോളം നീണ്ട അവധിക്കുശേഷം ഇന്നു കൂടുതല്‍ വിദ്യാലയങ്ങള്‍ തുറക്കുകയാണ്‌. പേമാരിയും പ്രളയവും ദുരിതം വിതച്ച പല സ്‌ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്താന്‍ ഏറെ ബുദ്ധിമുട്ടും. നെല്ലിയാമ്പതി പോലെയുള്ള പല സ്‌ഥലങ്ങളിലും റോഡുകള്‍ ആകെ തകര്‍ന്നിരിക്കുകയാണ്‌. ഇവിടങ്ങളില്‍നിന്നും ദൂരസ്‌ഥലങ്ങളില്‍ പോയി വന്നു പഠിക്കുന്ന വിദ്യാര്‍ഥികള്‍ ദുരിതത്തിലാകും. ഏറെ അധ്യയന ദിവസങ്ങള്‍ നഷ്‌ടമായതിനാല്‍ ഇത്തരം മേഖലയിലുള്ള വിദ്യാര്‍ത്ഥികളുടെ പഠനകാര്യത്തില്‍ അധികൃതര്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്‌. ഒരു വിദ്യാര്‍ത്ഥിക്കും തന്റേതല്ലാത്ത കാരണത്താല്‍ക്ല ാസുകള്‍ നഷ്‌ടമാകാന്‍ ഇട വന്നുകൂടാ.ക്ല ാസുകള്‍ തുടങ്ങുന്നതിന്‌ ഒപ്പം ഇക്കാര്യവും അധികൃതര്‍ മനസില്‍ വയ്‌ക്കണം.

Ads by Google
Wednesday 29 Aug 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW