Thursday, September 20, 2018 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
ജോയ്‌ എം. മണ്ണൂര്‍
Wednesday 29 Aug 2018 01.26 AM

വീടുകള്‍ ഉള്‍പ്പെടുന്ന ഭൂമി നീങ്ങിമാറിയതും ഭൂമി താഴ്‌ന്നതും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതും സോയില്‍ പൈപ്പിങ്‌ ; കേരളം ദുരന്തമുഖത്തെന്നു വിദഗ്‌ധര്‍

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ ചിലയിടങ്ങളില്‍ വീടുകള്‍ ഉള്‍പ്പെടുന്ന ഭൂമി മീറ്ററുകള്‍ നീങ്ങിമാറിയതും ഭൂമി താഴ്‌ന്നതും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതും സോയില്‍ പൈപ്പിങ്‌ മൂലമാകാമെന്നാണ്‌ എര്‍ത്ത്‌ സയന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.
uploads/news/2018/08/244200/opnion290818a.jpg

വിവിധയിടങ്ങളില്‍ കണ്ടെത്തിയ ഭൗമപ്രതിഭാസങ്ങള്‍ കേരളം മറ്റൊരു ദുരന്തമുഖത്താണെന്നു വ്യക്‌തമാക്കുന്നതായി നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത്‌ സയന്‍സ്‌ സ്‌റ്റഡീസിന്റെ മുന്നറിയിപ്പ്‌.

ഇത്തരം പ്രതിഭാസങ്ങളെക്കുറിച്ചുള്ള വിശദമായ പഠനത്തിനുശേഷമെ ഇത്തരം മേഖലകളില്‍ പുനരധിവാസം തുടങ്ങാവു എന്നും ഭൗമശാസ്‌ത്രജ്‌ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. ഭൗമശാസ്‌ത്രജ്‌ഞരായ ഡോ. ജി. ശങ്കര്‍, ഡോ. ഡി.എസ്‌. സുരേഷ്‌ബാബു, ഡോ. എ.കെ. മനോജ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം പ്രളയത്തെത്തുടര്‍ന്നു കേരളത്തില്‍ അനുഭവപ്പെടുന്ന ഭൗമപ്രതിഭാസങ്ങളുടെ ആഘാതങ്ങളെക്കുറിച്ചു വിശദപഠനം നടത്തും.

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ ചിലയിടങ്ങളില്‍ വീടുകള്‍ ഉള്‍പ്പെടുന്ന ഭൂമി മീറ്ററുകള്‍ നീങ്ങിമാറിയതും ഭൂമി താഴ്‌ന്നതും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതും സോയില്‍ പൈപ്പിങ്‌ മൂലമാകാമെന്നാണ്‌ എര്‍ത്ത്‌ സയന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഭൂമി നിരങ്ങി നീങ്ങി ഉയര്‍ന്നുവന്നത്‌ എര്‍ത്ത്‌ഫ്‌ളോ മൂലവുമാകാം. മണ്ണിനടിയിലെ വെള്ളം പുറത്തേക്ക്‌ പോകാതെ വരുമ്പോള്‍ മണ്ണിനെ ശക്‌തിയോടെ പുറത്തേക്ക്‌ തള്ളുന്ന പ്രതിഭാസമാണ്‌ എര്‍ത്ത്‌ ഫ്‌ളോ.

സോയില്‍ പൈപ്പിങ്‌ പ്രതിഭാസം കണ്ണൂര്‍ ജില്ലയിലെ കൊട്ടത്തലച്ചി മലയിലും പിന്നീട്‌ തിരുമേനി പെരിങ്ങോം മേഖലകളിലുമാണ്‌ 2005ല്‍ ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഇതേത്തുടര്‍ന്നു നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്‌ 2012 മേയ്‌ 30നാണു സമര്‍പ്പിച്ചത്‌. സോയില്‍ പൈപ്പിങ്‌ തുടര്‍ന്നാല്‍ ചെറുപുഴ പഞ്ചായത്തിലെ 5000 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടിവരുമെന്നായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദേശം.

നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത്‌ സയന്‍സ്‌ സ്‌റ്റഡീസിലെയും സെസിലെയും ഭൗമശാസ്‌ത്രജ്‌ഞരുടെ സംഘം നടത്തിയ പഠനത്തില്‍ കേരളത്തില്‍ കണ്ണൂര്‍, കാസര്‍ഗോഡ്‌, വയനാട്‌, കോഴിക്കോട്‌, പാലക്കാട്‌, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇത്തരം ഭൗമപ്രതിഭാസങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വ്യക്‌തമാക്കിയിരുന്നു.

പ്രളയത്തെത്തുടര്‍ന്ന്‌ ഈ ജില്ലകള്‍ കൂടാതെ മലപ്പുറം, തൃശൂര്‍ ജില്ലകളിലും ഇത്തരം പ്രതിഭാസം അനുഭവപ്പെട്ടു. കേരളാതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന തമിഴ്‌നാട്ടിലെ വാല്‍പ്പാറയിലും കര്‍ണാടകയിലെ കുടക്‌ മേഖലയിലും സോയില്‍ പൈപ്പിങ്‌ വ്യാപകമായ നാശമുണ്ടാക്കിയതായി പ്രാഥമിക പഠനം വ്യക്‌തമാക്കുന്നു. വാല്‍പ്പാറയിലെ നടുമല എസ്‌റ്റേറ്റടക്കമുള്ള മേഖലയില്‍ 300 അടി ദൂരത്തില്‍ ഭൂമി പിളര്‍ന്നിരുന്നു.

സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ലാന്‍ഡ്‌ സ്ലൈഡ്‌ പ്ര?ജക്‌ട്‌ ഗവേഷകന്‍ ഡോ. എസ്‌. ശ്രീകുമാറും മണ്ണുത്തി ഫോറസ്‌ട്രി കോളജ്‌ ഡീന്‍ ഡോ. കെ. വിദ്യാസാഗറും നടത്തിയ മറ്റൊരു പഠനത്തിലും സംസ്‌ഥാനത്ത്‌ സോയില്‍ പൈപ്പിങ്‌ പ്രതിഭാസം വ്യാപകമാണെന്ന്‌ സ്‌ഥിരീകരിച്ചിരുന്നു. വനമേഖലയില്‍ മരംവെട്ടി നശിപ്പിക്കുന്നതും സംസ്‌ഥാനത്ത്‌ കരിങ്കല്‍ ഖനനം വ്യാപകമായതും മണ്ണിന്റെ സന്തുലിതാവസ്‌ഥ തകര്‍ക്കുന്നതായി പഠനത്തില്‍ പറയുന്നു.

*** സോയില്‍ പൈപ്പിങ്‌:-
കനത്ത മഴയും ഭൂഗര്‍ഭജലത്തിന്റെ ശക്‌തമായ ഒഴുക്കും മണ്ണിന്റെ ഘടനയുമാണ്‌ സോയില്‍ പൈപ്പിങ്ങിന്റെ പ്രധാന കാരണം. ഭൂമിക്കടിയില്‍ കട്ടികുറഞ്ഞ മണ്ണുള്ള ഭാഗത്തു പശിമയുള്ള കളിമണ്ണുപോലുള്ള വസ്‌തു ഒഴുകി പുറത്തേക്ക്‌ വരുന്നതാണ്‌ സോയില്‍ പൈപ്പിങ്‌ എന്ന പ്രതിഭാസം.

നദിയൊഴുകും പോലെ നിരവധി കൈവഴികളായി ചെറുതും വലുതുമായ തുരങ്കങ്ങള്‍ രൂപപ്പെടുകയും അതിലൂടെ ദൃഢത കുറഞ്ഞ കളിമണ്ണും ദ്രവിച്ച പാറക്കഷണങ്ങളും ഒഴുകി മലയുടെ അടിവാരത്തേക്ക്‌ നിക്ഷേപിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ പ്രദേശമാകെ ദുര്‍ബലമാകുകയും ഉരുള്‍പൊട്ടലിനും മലയിടിച്ചിലിനും കാരണമാകുകയും ചെയ്യും.

Ads by Google
ജോയ്‌ എം. മണ്ണൂര്‍
Wednesday 29 Aug 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW