Thursday, September 20, 2018 Last Updated 3 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.24 AM

സ്‌റ്റാലിന്‍ ഇനി തലൈവര്‍

uploads/news/2018/08/244197/bft4.jpg

ഡി.എം.കെയുടെ അനിഷേധ്യനേതാവായിരുന്ന കലൈജ്‌ഞരുടെ പിന്‍ഗാമിയായി ഇളയമകന്‍ എം.കെ.സ്‌റ്റാലിന്‍ ചുമതലയേറ്റതില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക്‌ ആവേശവും ആഹ്‌ളാദവുമേറെ. പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സിലില്‍ അദ്ദേഹത്തെ തെരഞ്ഞെടുത്ത വിവരം ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ ജയ്‌വിളിയും മുദ്രാവാക്യങ്ങളും കൊണ്ടാണു വരവേറ്റത്‌.
പുതിയ തലൈവരെ വലിയ വെല്ലുവിളികളാണു കാത്തിരിക്കുന്നത്‌. ജേഷ്‌ഠന്‍ എം.കെ. അഴഗിരിയെ ഒതുക്കി പാര്‍ട്ടിയില്‍നിന്നു പുറത്താക്കാനായി. അദ്ദേഹത്തിന്റെ ഭീഷണി അതിജീവിച്ച്‌ മോഹിച്ചസ്‌ഥാനം വീണ്ടെടുക്കാനായെങ്കിലും മുറിവേറ്റ അഴഗിരി അടങ്ങിയിരിക്കില്ല. അവസരം കിട്ടുമ്പോള്‍ പകവീട്ടും. കരുണാനിധിയുടെ മരണത്തില്‍ അനുശോചിച്ച്‌ ഒരുലക്ഷം പേരെ അണിനിരത്തി റാലിക്കൊരുങ്ങുകയാണ്‌ അദ്ദേഹം. അഴഗിരിയുടെ ശക്‌തികേന്ദ്രങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പുതിയ പ്രസിഡന്റിനു കരുത്തുതെളിയിക്കേണ്ടതായുണ്ട്‌. ഇതിനു പുറമെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തന്ത്രങ്ങളും അടുവുനയങ്ങളും പുറത്തെടുത്തു പാര്‍ട്ടിയെ ജയിപ്പിക്കണം. പാര്‍ട്ടിയുടെ നേതൃനിരയിലുണ്ടായിട്ടും ഇതിനോടകം നടന്ന പല തെരഞ്ഞെടുപ്പുകളില്‍ തോറ്റതിന്റെ പേരുദോഷം സ്‌റ്റാലിനുണ്ട്‌. വരുംനാളുകളില്‍ ഭീഷണി മുന്നിലുണ്ടെങ്കിലും പാര്‍ട്ടിയുടെ പരമോന്നതസ്‌ഥാനത്ത്‌ എത്തിയതു വലിയ ഊര്‍ജമാണു നല്‍കുന്നത്‌.
പിതാവെന്ന നിലയില്‍ മകന്റെ അഭിവൃദ്ധിക്കായി കടമ ചെയ്‌തില്ലെന്നും സ്വന്തം പ്രയത്നം കൊണ്ടാണ്‌ സ്‌റ്റാലിന്‍ അഭിമാനമുളള മകനായി വളര്‍ന്നതെന്നും ഒരിക്കല്‍ കരുണാനിധി പറഞ്ഞതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമ്പഴകന്‍ തെരഞ്ഞെടുപ്പ്‌ യോഗത്തില്‍ അനുസ്‌മരിച്ചിരുന്നു. 1976-ല്‍ അടിയന്തരാവസ്‌ഥ കാലത്തു ജയിലില്‍ പോയി പീഡനം സഹിച്ച കാര്യവും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരുമായി പങ്കുവച്ചു. അധ്യക്ഷനായി തെരഞ്ഞെടുത്തതോടെ യോഗം നടന്ന അണ്ണ അറിവാലയത്തിലെ സ്‌റ്റേജിലേക്ക്‌ പ്രവര്‍ത്തകരുടെ അഭിവാദ്യങ്ങള്‍ക്കിടെ സ്‌റ്റാലിന്‍ കയറി. പിതാവ്‌ കരുണാനിധിയുടെയും സ്‌ഥാപകനേതാവ്‌ അണ്ണാദുരൈയുടെയും ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തി. കേരളത്തിലെ പ്രളയത്തില്‍ മരിച്ചര്‍ക്കും യു.എന്‍ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നനും കോപ്പര്‍ സ്‌മെല്‍ട്ടറിനെയുള്ള പ്രതിഷേധത്തിനിടെ പോലീസ്‌ വെടിവയ്‌പില്‍ മരിച്ചവര്‍ക്കുമുള്ള അനുശോചനപ്രമേയം ജനറല്‍ കൗണ്‍സിലില്‍ ടി.കെ.എസ്‌. ഇളങ്കോവന്‍ എം.പി. അവതരിപ്പിച്ചു. കരുണാനിധിക്കു മരണാന്തരമായി ഭാരത്‌രത്ന നല്‍കണമെന്ന്‌ ആവശ്യപ്പെട്ടുള്ള പ്രമേയം തിരുചി ശിവ അവതരിപ്പിച്ചു.

Ads by Google
Wednesday 29 Aug 2018 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW