Monday, November 19, 2018 Last Updated 57 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.22 AM

മലങ്കര സഭയില്‍ ശാശ്വതസമാധാനത്തിന്‌ അവസരം: കാതോലിക്കാ ബാവ

കോട്ടയം: കട്ടച്ചിറ സെന്റ്‌ മേരീസ്‌ പള്ളി സംബന്ധിച്ച്‌ സുപ്രീം കോടതിവിധി സഭയില്‍ ശാശ്വത സമാധാനത്തിനു സുവര്‍ണാവസരം ഒരുക്കിയിരിക്കുകയാണെന്നു പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ നിലപാടുകള്‍ക്കുള്ള സാധൂകരണവും മുന്നോട്ടുള്ള പ്രയാണത്തിനുള്ള മാര്‍ഗദര്‍ശനവുമാണ്‌ ഈ വിധിയിലൂടെ ലഭ്യമായിരിക്കുന്നത്‌. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ്‌ ഏവരും ശാശ്വത സമാധാനത്തിനു തയാറാകണമെന്നു ബാവാ ആവശ്യപ്പെട്ടു.
സമാധാനത്തിന്റെ പാത പിന്തുടരാന്‍ എല്ലാ വിശ്വാസികളും തയാറാകണമെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്‌, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Ads by Google
Wednesday 29 Aug 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW