Friday, November 16, 2018 Last Updated 51 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.22 AM

അവകാശം നിഷേധിക്കപ്പെടുന്നത്‌ മനുഷ്യാവകാശലംഘനം: ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ

തിരുവല്ല : അന്തസുയര്‍ത്തിപ്പിടിച്ച്‌ ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ഈ അവകാശം നിഷേധിക്കപ്പെടുന്നതാണ്‌ ഏറ്റവും വലിയ മനുഷ്യാവകാശലംഘനമെന്നും മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. മാര്‍ത്തോമ്മാ സുറിയാനി സഭാ പ്രതിനിധി മണ്ഡലത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കലാലയ രാഷ്‌ട്രീയത്തിന്റെ വഴിപിഴച്ച പോക്കില്‍ അനേകം വിദ്യാര്‍ഥികളുടെ ജീവിതം ബലികഴിക്കപ്പെടുന്നു. സംരക്ഷകരാകേണ്ട മാതാപിതാക്കള്‍പോലും കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നു. കാവല്‍ക്കാരായി നില്‍ക്കേണ്ടവര്‍ കവര്‍ച്ചക്കാരായി മാറുന്നു. ഈ അവസ്‌ഥയ്‌ക്കു മാറ്റംവരണം.
അശാന്തിയുടെ സ്‌ഥാനത്ത്‌ ശാന്തി പകരാനും അധാര്‍മ്മികതയുടെ ദുര്‍ഗന്ധം പടരുന്ന സ്‌ഥാനത്ത്‌ ക്രിസ്‌തീയ ധാര്‍മ്മികമൂല്യങ്ങളുടെ സുഗന്ധം പകരുവാനും സ്‌നേഹരാഹിത്യത്തിന്റെയും അസത്യത്തിന്റെയും ഇരുട്ട്‌ മൂടപ്പെടുന്ന സ്‌ഥാനത്ത്‌ സ്‌നേഹത്തിന്റെയും സത്യത്തിന്റെയും വെളിച്ചം പകരാനും അശരണരെയും അനാഥരെയും കൈവിട്ടുകളയുന്ന ലോകത്തില്‍ സനാഥത്വത്തിന്റെ കരംകൊടുക്കാനുമാണ്‌ സഭ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്ത, ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌, ഡോ. യുവാക്കിം മാര്‍ കൂറിലോസ്‌, ജോസഫ്‌ മാര്‍ ബര്‍ണബാസ്‌, തോമസ്‌ മാര്‍ തിമോത്തിയോസ്‌, ഡോ. ഐസക്ക്‌ മാര്‍ ഫിലക്‌സിനോസ്‌, ഡോ. ഏബ്രഹാം മാര്‍ പൗലോസ്‌, ഡോ. മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌, ഗ്രിഗോറിയോസ്‌ മാര്‍ സ്‌തേഫാനോസ്‌, ഡോ. തോമസ്‌ മാര്‍ തീത്തോസ്‌ എന്നിവരും സംബന്ധിച്ചു.
ഗീവര്‍ഗീസ്‌ മാര്‍ അത്താനാസ്യോസ്‌ സഫ്രഗന്‍ മെത്രാപ്പോലീത്ത, തോമസ്‌ മാര്‍ അത്താനാസ്യോസ്‌ മെത്രാപ്പോലീത്ത, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, യു.എന്‍. സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ തുടങ്ങിയവരുടെ ദേഹവിയോഗത്തില്‍ സഭ അനുശോചിച്ചു.

മണ്ഡലത്തില്‍ ഇന്ന്‌

രാവിലെ സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മ പള്ളിയില്‍ വിശുദ്ധ കുര്‍ബാന. സഭയിലെ സജീവ സേവനത്തില്‍നിന്നു വിരമിച്ച വൈദികരെ തുടര്‍ന്ന്‌ ആദരിക്കും. സെക്രട്ടറി റവ. കെ.ജി. ജോസഫ്‌ വാര്‍ഷിക റിപ്പോര്‍ട്ടും കണക്ക്‌ അവതരണവും നടത്തും. അത്‌മായ ട്രസ്‌റ്റി പി.പി. അച്ചന്‍കുഞ്ഞ്‌ ബജറ്റ്‌ അവതരിപ്പിക്കും. തുടര്‍ന്ന്‌ അവാര്‍ഡ്‌ വിതരണം.

Ads by Google
Wednesday 29 Aug 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW