Tuesday, November 13, 2018 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.22 AM

മണര്‍കാട്‌ പള്ളിയില്‍ എട്ടുനോമ്പ്‌ പെരുന്നാളിന്‌ ഒരുക്കങ്ങളായി

uploads/news/2018/08/244194/re4.jpg

കോട്ടയം: ആഗോള മരിയന്‍ തീര്‍ഥാടനകേന്ദ്രമായ മണര്‍കാട്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മാതാവിന്റെ എട്ടുനോമ്പ്‌ പെരുന്നാള്‍ സെപ്‌റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെ നടക്കും.
പെരുനാളിനു തുടക്കംകുറിച്ച്‌ ഒന്നിനു വൈകിട്ടു നാലിനു കൊടിയേറ്റും. നാലിന്‌ ഉച്ചകഴിഞ്ഞു രണ്ടിനു പൊതുസമ്മേളനവും ശ്രേഷ്‌ഠ കാതോലിക്കാ ബാവയുടെ നവതി ആഘോഷവും സംഘടിപ്പിക്കും. ആറിന്‌ ഉച്ചയ്‌ക്ക്‌ 12നു കുരിശുപള്ളികള്‍ ചുറ്റി മണര്‍കാട്‌ കവല വഴിയുള്ള റാസ പള്ളിയില്‍നിന്നാരംഭിക്കും. വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം തുറക്കുന്ന നടതുറക്കല്‍ ചടങ്ങ്‌ ഏഴിനു രാവിലെ 11.30നു നടക്കും.
തിരുനാള്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും രാവിലെ എട്ടിനു പ്രഭാതപ്രാര്‍ഥന. ഒന്‍പതിനു മൂന്നിന്മേല്‍ കുര്‍ബാന. 11.30നു പ്രസംഗം. 12.30നു മധ്യസ്‌ഥപ്രാര്‍ഥന, 2.30നു പ്രസംഗം, 3.30നു ധ്യാനം, അഞ്ചിനു സന്ധ്യനമസ്‌കാരം, 6.30നു ധ്യാനം എന്നിവ നടത്തും. മെത്രാപ്പോലീത്താമാരായ ഡോ. തോമസ്‌ മോര്‍ തീമോത്തിയോസ്‌, ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌, കുര്യാക്കോസ്‌ മോര്‍ ഈവാനിയോസ്‌, പൗലോസ്‌ മോര്‍ ഐറേനിയോസ്‌, തോമസ്‌ മോര്‍ അലക്‌സന്ത്രയോസ്‌, ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ, ഐസക്‌ മോര്‍ ഒസ്‌താത്തിയോസ്‌ എന്നിവര്‍ വിവിധ ദിവസങ്ങളിലെ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കു മുഖ്യകാര്‍മികത്വം വഹിക്കും.
ഒന്നിനു ഫാ. ഷിബു ചെറിയാന്‍, ഫാ.ഡെന്നീസ്‌ ജോയി ഐക്കരക്കുടി, ആന്‍ഡ്രൂസ്‌ കോര്‍എപ്പിസ്‌കോപ്പ ചിരവത്തറ, ഫാ. കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.
രണ്ടിനു ഫാ. ജേക്കബ്‌ ഫിലിപ്പ്‌ നടയില്‍, ഫാ. തമ്പി മാറാടി, ഫാ. ഗീവര്‍ഗീസ്‌ നടുമുറിയില്‍, ഫാ. സ്‌റ്റീഫന്‍ ജ്‌ഞാനമറ്റം, മൂന്നിനു ഫാ. ഷിബു ജോണ്‍ കുറ്റിപറിച്ചേല്‍, ഫാ.തോമസ്‌ ഏബ്രഹാം മലേച്ചേരില്‍, ഫാ.എബി ജോണ്‍ കുറിച്ചിമല, ഫാ.ടിജു വര്‍ഗീസ്‌, നാലിനു ഫാ. യല്‍ദോസ്‌ മാത്യു കുറ്റിച്ചിറക്കുടിയില്‍, അഞ്ചിനു ഫാ.സോബിന്‍ അറക്കലോഴത്തില്‍, കുര്യാക്കോസ്‌ കോര്‍എപ്പിസ്‌കോപ്പ കറുകയില്‍, കുര്യാക്കോസ്‌ കോര്‍എപ്പിസ്‌കോപ്പ പുത്തന്‍കുരിശ്‌ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും. സ്ലീബാ പെരുന്നാള്‍ ദിനമായ 14നു സന്ധ്യാപ്രാര്‍ഥനയോടെ നടയടയ്‌ക്കും.
ദിവസവും രാവിലെ 6.30നു കരോട്ടെ പള്ളിയില്‍ കുര്‍ബാനയുണ്ടാകും. പെരുന്നാള്‍ ചടങ്ങുകള്‍ തല്‍സമയം www. manarcasdtmaryschurch.org, www.raidomalankara.com ലും ലഭ്യമാണ്‌. പത്രസമ്മേളനത്തില്‍ ഫാ. മാത്യു മണവത്ത്‌, ജോര്‍ജ്‌ മാത്യു വട്ടമല, സി.പി. ഫിലിപ്പ്‌ ചെമ്മാത്ത്‌, സാബു ഏബ്രഹാം മൈലക്കാട്ട്‌, വി.വി. ജോയി വെള്ളാപ്പള്ളി എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

Ads by Google
Wednesday 29 Aug 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW