Sunday, September 09, 2018 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.20 AM

എന്‍.പി.ഒ.എല്ലില്‍ അഭിമുഖം

ഡിഫന്‍സ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷനു കീഴില്‍ കൊച്ചിയിലെ നേവല്‍ ഫിസിക്കല്‍ ആന്‍ഡ്‌ ഓഷ്യനോഗ്രഫിക്‌ ലാബോറട്ടറി (എന്‍.പി.ഒ.എല്‍.) വിവിധ വിഭാഗങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച്‌ ഫെലോ ഒഴിവിലേക്ക്‌ ഇന്റര്‍വ്യൂ നടത്തുന്നു. മൂന്ന്‌ ഒഴിവുകളാണുള്ളത്‌. സെപ്‌റ്റംബര്‍ 23ന്‌ രാവിലെ ഒന്‍പതിനാണ്‌ ഇന്റര്‍വ്യൂ.

ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ കമ്യൂണിക്കേഷന്‍/ഇന്‍സ്‌ട്രമെന്റേഷന്‍ എന്‍ജിനീയറിങ്‌- ഒന്നാം ഡിവിഷനോടെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ കമ്യൂണിക്കേഷന്‍/ഇന്‍സ്‌ട്രമെന്റേഷന്‍ എന്‍ജിനീയറിങില്‍ ബി.ഇ./ബി.ടെക്‌, നെറ്റ്‌/ഗേറ്റ്‌ യോഗ്യത അല്ലെങ്കില്‍ ഒന്നാം ഡിവിഷനോടെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ കമ്യൂണിക്കേഷന്‍/ഇന്‍സ്‌ട്രമെന്റേഷന്‍ എന്‍ജിനീയറിങില്‍ ബി.ഇ./ബി.ടെക്കും എം.ഇ./എം.ടെക്കും.
കംപ്യൂട്ടര്‍ സയന്‍സ്‌ എന്‍ജിനീയറിങ്‌- കംപ്യൂട്ടര്‍ സയന്‍സില്‍ ഒന്നാം ഡിവിഷനോടെ ബി.ഇ./ബി.ടെക്‌, നെറ്റ്‌/ഗേറ്റ്‌ യോഗ്യത അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഒന്നാം ഡിവിഷനോടെ ബി.ഇ./ബി.ടെക്കും എം.ഇ./എം.ടെക്കും.

വയസ്‌- 28. 2018 സെപ്‌റ്റംബര്‍ 23 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. അര്‍ഹരായവര്‍ ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവു ലഭിക്കും. 25000 രൂപയാണ്‌ സ്‌റ്റൈപ്പന്റ്‌. നിയമാനുസൃതമായി വീട്ടുവാടക അലവന്‍സും ലഭിക്കും. താത്‌പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസലും ഒരു സെറ്റ്‌ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കളര്‍ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും സഹിതം താഴെപ്പറയുന്ന വിലാസത്തില്‍ ഇന്റര്‍വ്യൂവിന്‌ ഹാജരാകണം. ഇന്റര്‍വ്യൂവിന്‌ എത്തുന്നവര്‍ ബയോഡേറ്റ (ഒരു പേജ്‌) സെപ്‌റ്റംബര്‍ 20ന്‌ മുമ്പ്‌ ഇ-മെയില്‍ (mohiths@npol.rdod.in) ചെയ്യണം.

വിലാസം: Bhavan's Varuna Viydalaya in the Campus of Naval Physical & Oceanographic Laboratory, Thrikkakara P.O, Kochi 682 021

Ads by Google
Wednesday 29 Aug 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW