ഋഷികേശിലെ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വിവിധ ഗ്രൂപ്പ് എ, ബി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 668 ഒഴിവുകളുണ്ട്. ഓഗസ്റ്റ് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 14. വിശദവിവരങ്ങള്‍ ചുവടെ.
നഴ്സിംഗ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് ഗ്രേഡ് 2) (ഒഴിവ് 611). യോഗ്യത:
1. ബി.എസ്്സി.(Hons) നഴ്സിംഗ്/ബി.എസ്.സി നഴ്സിംഗ്. അല്ലെങ്കില്‍ ബി.എസ്്സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബി.എസ്്സി. നഴ്സിംഗ്
2) ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍/സ്റ്റേറ്റ് നഴ്സിംഗ് കൗണ്‍സിലില്‍ നഴ്സ് ആന്‍ഡ് മിഡ്വൈഫറി റജിസ്ട്രേഷന്. അല്ലെങ്കില്‍
1) ജനറല്‍ നഴ്സിംഗ് മിഡ്വൈഫറിയില്‍ ഡിപ്ലോമ.
2) ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍/സ്റ്റേറ്റ് നഴ്സിംഗ് കൗണ്‍സിലില്‍ നഴ്സ് ആന്‍ഡ് മിഡ്വൈഫായി റജിസ്ട്രേഷന്.
3) രണ്ടുവര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
പ്രായം: 21-30 വയസ്
ശമ്പളം: 9300-34800 + ഗ്രേഡ് പേ 4200 രൂപ.
ഓഫീസ് അസിസ്റ്റന്റ് (എന്‍.എസ്) (ഒഴിവ്-16).
യോഗ്യത: ബിരുദം/തത്തുല്യം. കംപ്യൂട്ടര്‍ പരിജ്ഞാനം.
പ്രായം: 21-30 വയസ്
ശമ്പളം: 9300-34800 + ഗ്രേഡ് പേ 4200 രൂപ.
പഴ്സനല്‍ അസിസ്റ്റന്റ് (ഒഴിവ്-7)
യോഗ്യത: ബിരുദം. ഡിറ്റേക്ഷേന് 10 മിനിറ്റില്‍ 100 വാക്ക് വേഗം. ട്രാന്‍സ്ക്രിപ്ഷന്‍: ഇംഗ്ലീഷില്‍ 40 മിനിറ്റ്/ഹിന്ദിയില്‍ 55 മിനിറ്റ് (കംപ്യൂട്ടറില്‍).
പ്രായം: 18-30 വയസ്.
ശമ്പളം: 9300-34800 + ഗ്രേഡ് പേ 4200 രൂപ.
പ്രൈവറ്റ് സെക്രട്ടറി (ഒഴിവ്-5)
യോഗ്യത: ബിരുദം. ഡിറ്റേക്ഷേന് ഏഴു മിനിറ്റില്‍ 120 വാക്ക് വേഗം. ട്രാന്‍സ്ക്രിപ്ഷന്‍: ഇംഗ്ലീഷില്‍ 45 മിനിറ്റ്/ഹിന്ദിയില്‍ 60 മിനിറ്റ് (കംപ്യൂട്ടറില്‍).
പ്രായം: 18-30 വയസ്.
ശമ്പളം: 9300-34800 + ഗ്രേഡ് പേ 4600 രൂപ.
പ്രോഗ്രാമര്‍ (ഡേറ്റാ പ്രോസസിംഗ് അസിസ്റ്റന്റ്) (ഒഴിവ്:2).
യോഗ്യത: ബിഇ/ബി.ടെക് (കംപ്യൂട്ടര്‍സയന്‍സ്, കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ്) അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പി.ജി.
പ്രായം: 18-30 വയസ്.
ശമ്പളം: 9300-34800 + ഗ്രേഡ് പേ 4600 രൂപ.
റേഡിയോഗ്രാഫിക് ടെക്നീഷ്യന് ഗ്രേഡ് 1 (ഒഴിവ്-15):
യോഗ്യത: ബി.എസ്.സി (ണ്ണഗ്നന്ഥ),റേഡിയോഗ്രഫി (ത്രിവല്‍സര കോഴ്സ്) അല്ലെങ്കില്‍ റേഡിയോഗ്രഫിയില്‍ ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 21-35 വയസ്.
ശമ്പളം: 9300-34800 + ഗ്രേഡ് പേ 4200 രൂപ.
റേഡിയോഗ്രാഫിക് ടെക്നീഷ്യന് ഗ്രേഡ് 1 (ഒഴിവ്-2):
യോഗ്യത: ബി.എസ്.സി (Hons),റേഡിയോതെറാപ്പി/റേഡിയോളജി (ത്രിവല്‍സര കോഴ്സ്) അല്ലെങ്കില്‍ റേഡിയോതെറാപ്പി/റേഡിയോളജി ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 21-35 വയസ്.
ശമ്പളം: 9300-34800 + ഗ്രേഡ് പേ 4200 രൂപ.
സീനിയര്‍ പ്രോഗ്രാമര്‍ (അനലിസ്റ്റ്) (ഒഴിവ്-1).
യോഗ്യത: ബിഇ/ബിടെക്/എം.സി.എ/ബി.എസ്്സി. കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ. ഐ.ടി. സിസ്റ്റംസ്/നെറ്റ് വര്‍ക്കിംഗ്/ഹാര്ഡ്വെയര് കോണ്ഫിഗറേഷന്/സോഫ്റ്റ്വെയര് പ്രോഗ്രാമിംഗില്‍ പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 50 വയസ് കവിയരുത്
ശമ്പളം: 15600-39100 + ഗ്രേഡ് പേ 6600 രൂപ.
ടെക്നിക്കല്‍ ഓഫീസര്‍ (ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍) (ഒഴിവ്-9)
യോഗ്യത: ബി.എസ്്സി. മെഡിക്കല്‍ ലാബ് ടെക്നോളജി അല്ലെങ്കില്‍ തത്തുല്യം. സമാനമേഖലയില്‍ പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ അനസ്തീസിയ/ഓപ്പറേഷന് തീയേറ്റര്‍ തസ്തികകള്‍ക്ക് ഒടി ടെക്നിക്സില്‍ ബി.എസ്്സി. അല്ലെങ്കില്‍ തത്തുല്യം. സമാനമേഖലയില്‍ പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ 10 + 2 സയന്‍സ്. ഒടി ടെക്നിക്സില്‍ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യം. സമാനമേഖലയില്‍ 13 വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40 വയസ് കവിയരുത്
ശമ്പളം: 9300-34800 + ഗ്രേഡ് പേ 4600 രൂപ.
വിശദ വിവരങ്ങള്‍ക്ക്: www.aiimsrishikesh.eud.in