Monday, September 24, 2018 Last Updated 49 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.19 AM

എം.ബി.ബി.എസ്‌. പ്രവേശനം : മോപ്പ്‌ അപ്‌ കൗണ്‍സലിങ്ങിനു പകരം മൂന്നാംഘട്ട അലോട്ട്‌മെന്റ്‌ വേണമെന്ന്‌

കോഴിക്കോട്‌: പ്രളയക്കെടുതിയുടെ പശ്‌ചാത്തലത്തില്‍ 2018 ലെ എം.ബി.ബി.എസ്‌, ബി.ഡി.എസ്‌ പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നതിനു സെപ്‌റ്റംബര്‍ 10 വരെ സുപ്രീം കോടതി സമയം അനുവദിച്ച സാഹചര്യത്തില്‍ മോപ്പ്‌ അപ്പ്‌ കൗണ്‍സലിങ്ങിനു പകരം മൂന്നാം ഘട്ട അലോട്ട്‌മെന്റ്‌ നടത്തണമെന്ന ആവശ്യം ശക്‌തമാവുന്നു.
കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ ഇന്നലെ നടത്താനിരുന്ന മോപ്പ്‌ അപ്‌ കൗണ്‍സലിങ്ങ്‌ അടുത്ത മാസം നാല്‌, അഞ്ച്‌ തിയതികളിലേക്കു മാറ്റിയിരുന്നു. മോപ്പ്‌ അപ്‌ കൗണ്‍സലിങ്ങിലൂടെ റാങ്ക്‌ പട്ടികയില്‍പിന്നില്‍ നില്‍ക്കുന്നവര്‍ക്ക്‌ ഉയര്‍ന്ന റാങ്കിങ്ങുള്ള സര്‍ക്കാര്‍ കോളജുകളില്‍ അവസരം ലഭിക്കുകയും ഉയര്‍ന്ന റാങ്കുള്ള കുട്ടികള്‍ക്ക്‌ ഈ അവസരം നഷ്‌ടപ്പെടുകയും ചെയ്ുയന്നതായി പരാതിയുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ ഒഴിവുള്ള സീറ്റുകളിലേക്കു മൂന്നാം ഘട്ട അലോട്ട്‌മെന്റ്‌ നടത്തണമെന്നു രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്‌.
വിവിധ സംവരണ വിഭാഗങ്ങളുടെ ക്വാട്ടകളില്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടാതെ ഒഴിവുവന്ന സീറ്റുകളാണ്‌ മോപ്പ്‌ അപ്‌ കൗണ്‍സലിങ്ങിലൂടെ നികത്തുന്നത്‌. ഉയര്‍ന്ന റാങ്കുള്ള കുട്ടികള്‍ ഫസ്‌റ്റ്‌ ഓപ്‌ഷന്‍ നല്‍കിയ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ പോലുള്ള ഉയര്‍ന്ന റാങ്കിങ്ങില്‍ നില്‍ക്കുന്ന കോളജുകളില്‍ പ്രവേശനം ലഭിക്കാതെ ഇതര കോളജുകളില്‍ പ്രവേശനം നേടിയ ശേഷമാണ്‌ ഈ സ്‌പോട്ട്‌ അലോട്ട്‌മെന്റ്‌ നടക്കുന്നത്‌.
കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ അലോട്ട്‌ മെന്റ്‌ നടന്നപ്പോള്‍, ഉയര്‍ന്ന റാങ്കുളളവര്‍ക്ക്‌ ഇഷ്‌ടമുള്ള കോളജുകളില്‍ പ്രവേശനം ക്രമീകരിക്കണണെന്നാവശ്യപ്പെട്ടു രക്ഷിതാക്കള്‍ കോടതിയില്‍ ഫനിന്ന്‌ അനുകൂല വിധി നേടിയിരുന്നു. ഇപ്രാവശ്യം കോടതി അവധിയിയാരിക്കെയാണ്‌ ആദ്യം സ്‌പോട്ട്‌ അഡ്‌മിഷന്‍ നിശ്‌ചയിച്ചിരുന്നത്‌. അതിനാല്‍, ആര്‍ക്കും കോടതിയെ സമീപിക്കാനായില്ല.
ഈ വര്‍ഷം ഓഗസ്‌റ്റ്‌ 23 നായിരുന്നു പ്രവേശനം നേടുന്നതിനുള്ള അവസാന തിയ്യതി. തുടര്‍ന്ന 24 നു പ്രസിദ്ധീകരിച്ച പട്ടികയില്‍നിന്നാണ്‌ സീറ്റുകള്‍ ഒഴിവുണ്ടെന്നും മോപ്പ്‌ അപ്‌ റൗണ്ടിലൂടെ പ്രവേശനം നല്‍കുമെന്നും അറിയുന്നത്‌.
സര്‍ക്കാര്‍ സീറ്റുകളില്‍ പ്രവേശനം നേടിയവര്‍ക്ക്‌ ഈ മോപ്പ്‌ അപ്‌ റൗണ്ടില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇത്‌ നിലവില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക്‌ ഹയര്‍ ഓപ്‌ഷനുള്ള അവസരം നിഷേധിക്കലാണെന്നാണെന്നാണു രക്ഷിതാക്കള്‍ പറയുന്നത്‌.

Ads by Google
Wednesday 29 Aug 2018 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW