Friday, September 14, 2018 Last Updated 43 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.01 AM

എം.കെ. സ്‌റ്റാലിന്‍ ഡി.എം.കെ. അധ്യക്ഷന്‍

uploads/news/2018/08/244127/d2.jpg

ചെന്നൈ: കലൈജ്‌ഞര്‍ കരുണാനിധി അരനൂറ്റാണ്ടു അടക്കിവാണ ഡി.എം. കെയെ ഇനി ഇളയ മകന്‍ എം.കെ. സ്‌റ്റാലിന്‍ നയിക്കും. പാര്‍ട്ടിയുടെ രണ്ടാമത്തെ അധ്യക്ഷനായി ഇന്നലെ ചേര്‍ന്ന ഡി.എം.കെ. ജനറല്‍ കൗണ്‍സില്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു. മറ്റാരും നാമനിര്‍ദേശകപത്രിക സമര്‍പ്പിക്കാത്തതിനാല്‍ എതിരില്ലാതെയാണ്‌ സ്‌റ്റാലി(65)നെ തെരഞ്ഞെടുത്തതെന്നു ജനറല്‍ സെക്രട്ടറി കെ. അമ്പഴകന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രഖ്യാപിച്ചു.
പാര്‍ട്ടിയുടെ 64 ജില്ലാ കമ്മിറ്റി അധ്യക്ഷന്മാരും പാറപോലെ അദ്ദേഹത്തിന്റെ പിന്നില്‍ ഉറച്ചുനിന്നു. കരുണാനിധിയുടെ പിന്‍ഗാമിയാകുമെന്ന്‌ ഉറപ്പുള്ള അദ്ദേഹം കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ പാര്‍ട്ടിയുടെ വര്‍ക്കിങ്‌ പ്രസിഡന്റായിരുന്നു. ട്രഷററായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ദുരൈ മുരുകനെ തെരഞ്ഞെടുത്തു.
പാര്‍ട്ടിയുടെ സ്‌ഥാപകനേതാവ്‌ സി.എന്‍. അണ്ണാദുരൈയുടെ മരണത്തെത്തുടര്‍ന്ന്‌ 1969-ല്‍ ആദ്യമായി അധ്യക്ഷനായ കരുണാനിധി 94-ാം വയസില്‍ മൂന്നാഴ്‌ച മുമ്പാണു മരിച്ചത്‌. ഇതോടെയാണു പകരക്കാരനെ തെരഞ്ഞെടുത്തത്‌. പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്ലെങ്കില്‍ ഗുരതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മൂത്ത സഹോദരന്‍ എം.കെ. അഴഗിരിയുടെ ഭീഷണിക്കിടെയായിരുന്നു തെരഞ്ഞെടുപ്പ്‌. ചെന്നൈ മേയറായിരുന്ന സ്‌റ്റാലിന്‍ കരുണാനിധി സര്‍ക്കാരില്‍ (2006-ല്‍) മന്ത്രിയായി. പിന്നീട്‌ ഉപമുഖ്യമന്ത്രിസ്‌ഥാനത്തെത്തി. വിദ്യാര്‍ഥിയായിരിക്കെ പൊതുപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം വളരെക്കാലമായി പാര്‍ട്ടി അധ്യക്ഷസ്‌ഥാനത്തിനായി കാത്തിരിക്കുകയായിരുന്നു. 2007 -ല്‍ തിരുനെല്‍വേലിയില്‍ സംഘടിപ്പിച്ച പാര്‍ട്ടി യൂത്ത്‌ വിങ്‌ സമ്മേളനത്തില്‍ പിന്‍ഗാമിയായി സ്‌റ്റാലിനെ കരുണാനിധി പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. 1989 മുതല്‍ തൗസന്‍ഡ്‌ ലൈറ്റ്‌ഹൗസ്‌ മണ്ഡലത്തില്‍ നിന്നുളള സാമാജികനാണ്‌ സ്‌റ്റാലിന്‍. രണ്ടുവട്ടം ഇവിടെ പരാജയം നേരിട്ടിരുന്നു.

Ads by Google
Wednesday 29 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW