Monday, November 19, 2018 Last Updated 26 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.01 AM

ഗഗന്‍യാന്‍ : ഇന്ത്യ മൂന്നു പേരെ ബഹിരാകാശത്തെത്തിക്കും

uploads/news/2018/08/244126/d1.jpg

ന്യൂഡല്‍ഹി: ഇന്ത്യ ഗഗന്‍യാന്‍ പദ്ധതിയിലൂടെ മൂന്നുപേരെ ബഹിരാകാശത്തെത്തിക്കും. ജി.എസ്‌.എല്‍.വി. മാര്‍ക്‌ 3 റോക്കറ്റുകളുടെ സഹായത്തോടെ രണ്ട്‌ ആളില്ലാത്ത ബഹിരാകാശ യാത്രകള്‍ക്കു ശേഷമായിരിക്കും നടപടിയെന്നു കേന്ദ്ര ആണവോര്‍ജ-ബഹിരാകാശ വകുപ്പ്‌ സഹമന്ത്രി ജിതേന്ദ്ര സിങ്‌ പറഞ്ഞു.
മൂന്നു വര്‍ഷം നീളുന്ന പരിശീലനത്തിനു ശേഷമായിരിക്കും യാത്രികരെ ബഹിരാകാശത്തേക്ക്‌ അയയ്‌ക്കുക. മൂന്നു പേരുടെ മൊഡ്യൂളുകള്‍ ഉള്‍പ്പെടുന്ന പേടകം ഭൂമിയില്‍നിന്ന്‌ 300-400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കും. ഏഴു ദിവസംവരെ അവിടെ തങ്ങിയശേഷം പേടകം വിജയകരമായി കടലില്‍ ഇറക്കാനാണു മിഷന്‍ ഗംഗന്‍യാനിലൂടെ ഉദ്ദേശിക്കുന്നത്‌. 30 മാസത്തിനുള്ളില്‍ ആളില്ലാത്ത ആദ്യ ദൗത്യം പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. 2022-നു മുമ്പ്‌ മൂന്നു യാത്രികരെ ബഹിരാകാശത്ത്‌ എത്തിക്കുന്ന മിഷന്‍ ഗംഗന്‍യാന്‍ നടപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പതിനായിരം കോടി രൂപയാണു പദ്ധതിക്കു ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി 2022 ല്‍ ഗഗന്‍യാന്‍ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. അഞ്ച്‌ മുതല്‍ ഏഴു ദിവസത്തേക്ക്‌ മൂന്നംഗ സംഘത്തെ ബഹിരാകാശത്തേക്ക്‌ അയക്കാനാണ്‌ പദ്ധതി.
ആദ്യ മനുഷ്യരഹിത ബഹിരാകാശ വിക്ഷേപണം 30 മാസത്തിനുള്ളിലും സമ്പൂര്‍ണ പദ്ധതി 2022 നുള്ളിലും പൂര്‍ത്തിയാക്കും. 10,000 കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്‌.
ദൗത്യം വിജയകരമായാല്‍ മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാകും ഇന്ത്യ.യു.എസ്‌.എ., റഷ്യ, ചൈന എന്നീ രാജ്യങ്ങളാണു മുന്‍ഗാമികള്‍.
ദൗത്യത്തിനു വേണ്ടിയുള്ള ബഹിരാകാശ യാത്രികരെ വ്യോമസേനയും ഐ.എസ്‌.ആര്‍.ഒയും ചേര്‍ന്നു തെരഞ്ഞെടുക്കും. നിശ്‌ചിത കാലയളവില്‍ ദൗത്യം പൂര്‍ത്തീകരിക്കാനുള്ള ശേഷി ഐ.എസ്‌.ആര്‍.ഒയ്‌ക്കുണ്ടെന്ന്‌ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. ഈ ദൗത്യം വലിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ രാജ്യത്തെ യുവാക്കളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്‌.ആര്‍.ഒയുടെ ചാന്ദ്രയാന്‍-2 ദൗത്യം 2019 ജനുവരിയില്‍ വിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Ads by Google
Wednesday 29 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW