Saturday, April 20, 2019 Last Updated 0 Min 30 Sec ago English Edition
Todays E paper
Wednesday 29 Aug 2018 01.01 AM

വെള്ളത്തിലെ ഓക്‌സിജന്റെ അളവ്‌ കൂട്ടാന്‍ താറാവുകള്‍ക്ക്‌ കഴിയുമെന്നു ബിപ്ലവ്‌ ദേവ്‌

uploads/news/2018/08/244124/d4.jpg

അഗര്‍ത്തല: വെള്ളത്തിലെ ഓക്‌സിജന്റെ അളവു കൂട്ടാന്‍ താറാവുകള്‍ക്കു കഴിയുമെന്ന "കണ്ടുപിടിത്ത"വുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്‌ കുമാര്‍ ദേവ്‌. താറാവുകളെ കൂടുതല്‍ വളര്‍ത്തുന്നതിലൂടെ മത്സ്യസമ്പത്ത്‌ കൂട്ടാമെന്നും ത്രിപുര മുഖ്യമന്ത്രി. അഗര്‍ത്തലയിലെ രുദ്രസാഗര്‍ തടാകത്തില്‍ നടന്ന വള്ളംകളി മത്സരം ഉദ്‌ഘാടനം ചെയ്യവേയാണു വെള്ളത്തിലെ ഓക്‌സിജന്റെ അളവ്‌ വര്‍ധിപ്പിക്കാന്‍ താറാവുകളെ വളര്‍ത്താനും അതുവഴി മത്സ്യസമ്പത്ത്‌ വര്‍ധിപ്പിക്കാനും മത്സ്യത്തൊഴിലാളികളെ ഉപദേശിച്ചത്‌. പരിപാടിക്കുശേഷം മത്സ്യത്തൊഴിലാളികള്‍ക്ക്‌ അര ലക്ഷം കുട്ടിത്താറാവുകളെ മുഖ്യമന്ത്രി വിതരണംചെയ്യുകയും ചെയ്‌തു. ഇതിനുപുറമേ, അഞ്ചു താറാവുകളെയെങ്കിലും വളര്‍ത്തുന്ന വീട്ടിലെ കുട്ടികള്‍ക്ക്‌ കൂടുതല്‍ പ്രോട്ടീനും വിറ്റാമിനും ലഭിക്കുമെന്നും ബിപ്ലവ്‌ പറഞ്ഞു. യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ വെള്ളത്തിലെ ഓക്‌സിജന്റെ അളവ്‌ കൂട്ടാന്‍ കഴിയുമെങ്കിലും താറാവിന്‌ ഈ കഴിവുണ്ടോയെന്ന കാര്യം ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നാണു വിദഗ്‌ധരുടെ പ്രതികരണം.

Wednesday 29 Aug 2018 01.01 AM
YOU MAY BE INTERESTED
Loading...
LATEST NEWS
TRENDING NOW