Tuesday, November 20, 2018 Last Updated 9 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.01 AM

വരാവരറാവു പിടിയിലായത്‌ മോഡിയെ വധിക്കാനുള്ള ഗൂഢാലോചനാക്കേസില്‍

uploads/news/2018/08/244123/d3.jpg

ഹൈദരാബാദ്‌: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണു വരാവര റാവുവിനെ അറസ്‌റ്റ്‌ ചെയ്‌തതെന്ന്‌ അദ്ദേഹത്തിന്റെ കുടുബാംഗങ്ങള്‍ ആരോപിച്ചു. ഭീമ കൊറിഗാവ്‌ കലാപവുമായി ബന്ധപ്പെട്ട കേസില്‍ പുനെ പോലീസാണു മാവോയിസ്‌റ്റ്‌ ചിന്തകനും എഴുത്തുകാരനുമായ വരാവര റാവുവിനെ അറസ്‌റ്റ്‌ ചെയ്‌തത്‌.
കഴിഞ്ഞ ജൂണില്‍ ഭീമ കൊറിഗോണ്‍ കലാപവുമായ ബന്ധപ്പെട്ട കേസില്‍ അഞ്ചുപേരെ പിടികൂടിയപ്പോള്‍ മോഡിയെ വധിക്കാനുള്ള പദ്ധതി തയാറാക്കിയ കത്ത്‌ ലഭിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയെ വധിച്ചതിനു സമാനമായി മോഡിയെ വധിക്കാമെന്ന്‌ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത്‌ ആര്‍ എന്ന ഇംഗ്ലീഷ്‌ അക്ഷരത്തില്‍ അടയാളപ്പെടുത്തിയ ആളാണ്‌ എഴുതിയത്‌. ഇതിനായി ആയുധം വാങ്ങുന്നതിനു എട്ട്‌ കോടി രൂപ വേണ്ടിവരുമെന്നും കത്തില്‍ പരാമര്‍ശിച്ചിരുന്നു. കത്തില്‍ വരാവര റാവുവിന്റെ പേര്‌ പരാമര്‍ശിച്ചിരുന്നു. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ റാവു നിഷേധിച്ചു. അറസ്‌റ്റിലായ അഞ്ചുപേരും ചവിട്ടിമെതിക്കപ്പെടുന്ന ജനതക്കായി പ്രവര്‍ത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Wednesday 29 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW