ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് "മതേതരം" എന്ന വാക്കു നീക്കണമെന്ന് ഹിന്ദു മൗലികവാദ സംഘടനയായ സനാതന്‍ സന്‍സ്ഥ ആവശ്യപ്പെട്ടു. 1976-ല്‍ ഭരണഘടനയുടെ 42-ാം ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്ത ഈ വാക്ക് ഹിന്ദുക്കള്‍ക്കു പ്രതികൂലമാണെന്നും ഭൂരിപക്ഷ വിഭാഗത്തെ അഹിതകരമായ സാഹചര്യത്തിലാക്കുന്ന സമീപനം മറ്റൊരു രാജ്യത്തുമില്ലെന്നും സനാതന്‍ സന്‍സ്ഥ വക്താവ് ചേതന്‍ രാജ്ഹംസ് പറഞ്ഞു.