Saturday, November 17, 2018 Last Updated 13 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.01 AM

കെക്കൂലിക്കേസില്‍ വിചാരണ നേരിടുന്നവരോട്‌ സി.ബി.ഐ. കോടതി , 15,000 രൂപ വീതം കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യണം

ചണ്ഡീഗഡ്‌: കൈക്കൂലിക്കേസില്‍ വിചാരണ നേരിടുന്നവരോടു കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യാന്‍ സി.ബി.ഐ. കോടതി ജഡ്‌ജിയുടെ നിര്‍ദേശം.
സാക്ഷി വിസ്‌താരത്തിനു ഹാജരാകാതിരുന്നതിനു വിശദീകരണം നല്‍കവേയാണു ഹരിയാനയിലെ പഞ്ച്‌കുലയിലെ സി.ബി.ഐ. പ്രത്യേക കോടതി ജഡ്‌ജി ജഗ്‌ദീപ്‌ സിങ്‌ നിര്‍ദേശം നല്‍കിയത്‌. സെന്‍ട്രല്‍ എക്‌സൈസ്‌ ആന്‍ഡ്‌ ഓഡിറ്റ്‌ വകുപ്പിലെ സൂപ്രണ്ടായിരുന്ന അനില്‍ കുമാര്‍, ഇന്‍സ്‌പെക്‌ടര്‍മാരായിരുന്ന രവീന്ദര്‍ ദാഹിയ, അജയ്‌ സിങ്‌ എന്നിവരോടാണ്‌ 15,000 രൂപ വീതം സംഭാവന നല്‍കാന്‍ നിര്‍ദേശിച്ചത്‌. 45,000 രൂപയുടെ രസീത്‌ ഹാജരാക്കിയാല്‍ സാക്ഷി വിസ്‌താരം വീണ്ടും നടത്താമെന്നും അദ്ദേഹം വ്യക്‌തമാക്കി. സൂക്ഷ്‌മ പരിശോധന ഒഴിവാക്കാന്‍ ഒരു കമ്പനിയില്‍നിന്നു മൂവരും മൂന്നു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണു കേസ്‌. ഫെബ്രുവരി 27 നായിരുന്നു ഇവരെ സോനിപതിലെ മുര്‍താലില്‍നിന്ന്‌ സി.ബി.ഐ. കേസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മേയ്‌ 25 ന്‌ ഉച്ചയ്‌ക്കു ശേഷമായിരുന്നു കേസിലെ രണ്ട്‌ സാക്ഷികളെ വിസ്‌തരിക്കാനിരുന്നത്‌. ഹരിയാനയിലെ അഭിഭാഷകര്‍ അന്നു പണിമുടക്കിയതിനാല്‍ പ്രതികള്‍ക്കു ഹാജരാകാനായില്ല. സാക്ഷി വിസ്‌താരം വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടു പ്രതികളുടെ അഭിഭാഷകര്‍ ഹര്‍ജി നല്‍കിയിരുന്നു.

Ads by Google
Wednesday 29 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW