Wednesday, November 21, 2018 Last Updated 10 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.01 AM

ഭീമ കൊറിഗാവ്‌ കലാപം: അഞ്ച്‌ നഗരങ്ങളില്‍ വ്യാപക റെയ്‌ഡ്

പുനെ: മഹാരാഷ്‌ട്രയിലെ ഭീമ കൊറിഗാവ്‌ മേഖലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ കലാപത്തില്‍ മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ചു രാജ്യത്തെ വിവിധ നഗരങ്ങളില്‍ പോലീസ്‌ റെയ്‌ഡ്‌.
മാവോയിസ്‌റ്റ്‌ ബന്ധമാരോപിച്ച്‌ നിരവധി ആക്‌ടിവിസ്‌റ്റുകളെ വിവിധ ഇടങ്ങളില്‍ നിന്നായി കസ്‌റ്റഡിയിലെടുത്തു. പുനെ പോലീസാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. ഡല്‍ഹി. മുംബൈ, റാഞ്ചി, ഗോവ, ഹൈദരാബാദ്‌ തുടങ്ങിയ നഗരങ്ങളിലായിരുന്നു പോലീസ്‌ റെയ്‌ഡ്‌.
എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരുമായ സുധാ ഭരദ്വാജ്‌, ആനന്ദ്‌ തെല്‍ടുംഡേ, സുരേന്ദ്ര ഗാഡ്‌ലിങ്‌, വരാവര റാവു തുടങ്ങിയവരെ കസ്‌റ്റഡിയിലെടുത്തതായാണു സൂചന. എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ആക്‌ടിവിസ്‌റ്റുകള്‍ തുടങ്ങിയവരുടെ വീടുകളിലാണ്‌ ഒരേ സമയം റെയ്‌ഡ്‌ നടന്നത്‌. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു കലാപമുണ്ടായത്‌. ആക്‌ടിവിസ്‌റ്റുകളായ അരുണ്‍ ഫെരേരിയ, സൂസന്‍ ഏബ്രഹാം, വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്‌ തുടങ്ങിയവരെ പോലീസ്‌ ചോദ്യം ചെയ്‌തു.
തൊഴിലാളി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സുധാ ഭരദ്വാജിനെതിരേ യു.എ.പി.എ. അടക്കം നിരവധി വകുപ്പുകള്‍ ചുമത്തി. റാഞ്ചിയില്‍ നിന്നുള്ള ആദിവാസി സമരനേതാവായ സ്‌റ്റാന്‍ സ്വാമിയുടെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ്‌ സിഡികള്‍, സിം കാര്‍ഡുകള്‍, കമ്പ്യൂട്ടറുകള്‍, രേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. റെയ്‌ഡുകള്‍ക്കെതിരേ പ്രതിഷേധവുമായി ബുക്കര്‍ പുരസ്‌കാര ജേതാവ്‌ അരുന്ധതി റോയ്‌ അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തി.

Ads by Google
Wednesday 29 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW