Friday, September 21, 2018 Last Updated 56 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.01 AM

റോഡ്‌, പാലം പുനര്‍നിര്‍മാണത്തിന്‌ 3,000 കോടി വേണമെന്നു കര്‍ണാടക

മടിക്കേരി: മഴക്കെടുതിയില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ തകര്‍ന്ന പാലങ്ങളും റോഡുകളും കെട്ടിടങ്ങളും പുനര്‍നിര്‍മിക്കുന്നതിന്‌ 3,000 കോടി രൂപ വേണ്ടിവരുമെന്ന്‌ കര്‍ണാടക സര്‍ക്കാര്‍.
2,225 കിലോ മീറ്റര്‍ ദേശീയ, സംസ്‌ഥാന പാതകളും പ്രധാന ജില്ലാ റോഡുകളും പുനര്‍നിര്‍മിക്കേണ്ടിവരുമെന്ന്‌ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി പറഞ്ഞു. മടിക്കേരി-സുള്ള്യ, സക്‌ലേശ്‌പുര്‍-ഗുണ്ടിയ, ചര്‍മാഡി-കോട്ടിഗേഹര ദേശീയ പാതകളാണു തകര്‍ന്നത്‌.
240 പാലങ്ങള്‍ പുതുക്കിപ്പണിയണം. കാര്‍ഷിക മേഖലയിലടക്കമുള്ള നാശനഷ്‌ടങ്ങളുടെ കൃത്യമായ കണക്കെടുക്കാനും പുനര്‍നിര്‍മാണ പദ്ധതികളുടെ രൂപരേഖ തയാറാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതു കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കും.

Ads by Google
Wednesday 29 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW