Thursday, July 18, 2019 Last Updated 14 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.01 AM

പ്രധാനമന്ത്രിയുടെ ശാസ്‌ത്ര സാങ്കേതിക ഉപദേശക സമിതിക്ക്‌ അന്തിമ രൂപമായി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ശാസ്‌ത്ര സാങ്കേതിക ഉപദേശക സമിതിക്ക്‌ അന്തിമ രൂപമായി. കെ. വിജയരാഘവന്‍ അധ്യക്ഷനായ 21 അംഗ ഉപദേശക സമിതിക്ക്‌ ഇന്നലെയാണു കേന്ദ്രം അംഗീകാരം നല്‍കിയത്‌. പ്രധാനമന്ത്രിക്ക്‌ ശാസ്‌ത്ര സാങ്കേതിക വിദ്യകളില്‍ ഉപദേശം നല്‍കുകയാണു സമിതിയുടെ പ്രധാന ജോലിയെന്നു വിജയരാഘവന്‍ വ്യക്‌തമാക്കി. വിവിധ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പും ഉപദേശക സമിതിയുടെ ചുമതലയാണ്‌. ഡി.ആര്‍.ഡി.ഒ. മുന്‍ ഡയറക്‌ടര്‍ ജനറലും നീതി ആയോഗ്‌ അംഗവുമായ ഡോക്‌ടര്‍ വി.കെ. സാരസ്വത്‌, ഐ.എസ്‌.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ. കിരണ്‍ കുമാര്‍, ആംഡ്‌ ഫോഴ്‌സസ്‌ മെഡിക്കല്‍ കോളജ്‌ ഡീന്‍ മേജര്‍ ജനറല്‍ മാധുരി കനിത്‌കര്‍ തുടങ്ങിയവരാണ്‌ ഉപദേശക സമിതിയിലെ പ്രമുഖര്‍.

Ads by Google
Wednesday 29 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW