Wednesday, February 20, 2019 Last Updated 14 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.01 AM

മഹാരാഷ്‌ട്രയില്‍നിന്ന്‌ 50 ടണ്‍ തുവരപ്പരിപ്പ്‌

മുംബൈ: പ്രളയബാധിതമായ കേരളത്തിലേക്കു മഹാരാഷ്‌ട്ര സര്‍ക്കാര്‍ 50 ടണ്‍ തുവരപ്പരിപ്പ്‌ അയച്ചു. നേത്രാവതി എക്‌സ്‌പ്രസിനെ ലോകമാന്യ തിലക്‌ ടെര്‍മിനലില്‍ കൃഷി മന്ത്രി ചന്ദ്രകാന്ത്‌ പാട്ടീല്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. പുറമേ സംസ്‌ഥാന സര്‍ക്കാരിന്റെ 20 കോടി രൂപയുടെയും മഹാരാഷ്‌ട്ര സ്‌റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷന്‍ പത്തു കോടി രൂപയും സഹായം പ്രഖ്യാപിച്ചിരുന്നു. അടിസ്‌ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണത്തിനും കെട്ടിടങ്ങളും റോഡുകളും പഴയപടി നിര്‍മിക്കുന്നതിനും കേരളത്തിന്‌ ഈ തുക ഒരു താങ്ങാകുമെന്നു പാട്ടീല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സാന്‍ഗ്ലിയില്‍നിന്ന്‌ ഒരു ടണ്‍ ബിസ്‌കറ്റ്‌ പായ്‌ക്കറ്റുകള്‍ കേരളത്തിലേക്ക്‌ അയച്ചിരുന്നു.

Ads by Google
Wednesday 29 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW