ന്യൂഡല്‍ഹി: വിദേശികള്‍ക്കു രാജ്യത്ത് പൈലറ്റില്ലാ വിമാനം (ഡ്രോണ്‍) പറത്താന്‍ അനുമതി നല്‍കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ ഒന്നു മുതല്‍ രാജ്യത്തു ഡ്രോണുകളുടെ വില്‍പ്പന അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) നല്കുന്ന തിരിച്ചറിയല്‍ നമ്പര്‍ (യുണീക് ഐഡന്റ്റിഫിക്കേഷന്‍ നമ്പര്‍) സ്വന്തമാക്കുന്ന ആര്‍ക്കും പൈലറ്റില്ലാ വിമാനം പറത്താം. നാനോ, മൈക്രോ, സ്മാള്‍, മീഡിയം, ലാര്‍ജ് എന്നിങ്ങനെ അഞ്ചു വിഭാഗത്തിലാണു ഡ്രോണുകളെ ഉള്‍പ്പെടുത്തിയത്.