Saturday, November 17, 2018 Last Updated 36 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.01 AM

വോട്ടര്‍മാര്‍ക്കു സ്‌ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്‌ചാത്തലം അറിയാനുള്ള അവകാശമുണ്ടെന്നു കോടതി

ന്യൂഡല്‍ഹി: സ്‌ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്‌ചാത്തലം അറിയാനുള്ള അവകാശം വോട്ടര്‍മാര്‍ക്കുണ്ടെന്നു സുപ്രീം കോടതി. പബ്ലിക്‌ ഇന്ററസ്‌റ്റ്‌ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്‌.
ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നു തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഉറപ്പാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. രാഷ്‌ട്രീയ പാര്‍ട്ടികളെ ഇത്തരക്കാരെ സ്‌ഥാനാര്‍ഥികളാക്കാതിരിക്കാനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ സ്വീകരിക്കണമെന്നും കോടതി വ്യക്‌തമാക്കി. കുറ്റപത്രം ലഭിച്ച ജനപത്രിനിധികളെ അയോഗ്യരാക്കണമെന്ന വാദവും പബ്ലിക്‌ ഇന്ററസ്‌റ്റ്‌ ഫൗണ്ടേഷന്‍ കോടതിയിലുന്നയിച്ചിരുന്നു. കുറ്റപത്രം നല്‍കിയതു കൊണ്ടു മാത്രം ഒരാളും പ്രതിയാകില്ലെന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു.

Ads by Google
Wednesday 29 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW