Wednesday, November 21, 2018 Last Updated 54 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.01 AM

പിന്‍ഗാമിയെ നിര്‍ദേശിക്കാന്‍ കേന്ദ്രം ചീഫ്‌ ജസ്‌റ്റിസിന്‌ കത്തയച്ചു

ന്യൂഡല്‍ഹി: പിന്‍ഗാമിയെ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട്‌ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്രയ്‌ക്കു കേന്ദ്ര നിയമ മന്ത്രാലയം കത്തയച്ചു. ഒക്‌ടോബര്‍ രണ്ടിനാണു ദീപക്‌ മിശ്ര വിരമിക്കുന്നത്‌. വിരമിക്കുന്നതിന്‌ ഒരു മാസം മുമ്പെങ്കിലും പിന്‍ഗാമിയെ നിര്‍ദേശിക്കുന്നതാണു കീഴ്‌വഴക്കം. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്‌ജി രഞ്‌ജന്‍ ഗൊഗോയി ദീപക്‌ മിശ്രയുടെ പിന്‍ഗാമിയാകാനാണു സാധ്യത.
അസമിലെ ദേശീയ ജനസംഖ്യാ രജിസ്‌റ്റര്‍ വിഷയം പരിഗണിക്കുന്നതു ഗൊഗോയിയുടെ ബെഞ്ചാണ്‌. ദീപക്‌ മിശ്രയുടെ നടപടികളെ വിമര്‍ശിച്ച നാലു സുപ്രീം കോടതി ജഡ്‌ജിമാരില്‍ ഒരാളാണു ഗൊഗോയി. മൃദുഭാഷിയായ ഗൊഗോയി 2012 ലാണു സുപ്രീം കോടതി ജഡ്‌ജിയായി നിയമിതനായത്‌. തന്നെ എതിര്‍ത്തെങ്കിലും ദീപക്‌ മിശ്രയുടെ മറുപടിക്കത്ത്‌ രഞ്‌ജന്‍ ഗൊഗോയിക്ക്‌ അനുകൂലമായിരിക്കുമെന്നാണു സൂചന.

Ads by Google
Wednesday 29 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW