Wednesday, September 19, 2018 Last Updated 42 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.59 AM

സത്യ എസ്‌. ത്രിപാഠി യു.എന്‍. അസി. സെക്രട്ടറി ജനറല്‍

uploads/news/2018/08/244109/in5.jpg

ഐക്യരാഷ്‌ട്ര സംഘടന: ഇന്ത്യന്‍ സാമ്പത്തിക വിദഗ്‌ധന്‍ സത്യ എസ്‌. ത്രിപാഠിയെ ഐക്യരാഷ്‌ട്ര സംഘടനയുടെ അസിസ്‌റ്റന്റ്‌ സെക്രട്ടറി ജനറലായി നിയമിച്ചു. യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടേഴ്‌സാണ്‌ ത്രിപാഠിയെ നിയമിച്ചത്‌.
ഐക്യരാഷ്‌ട്ര സംഘടനയുടെ പരിസ്‌ഥിതി പദ്ധതിയുടെ ന്യൂയോര്‍ക്ക്‌ ഓഫീസിലെ മേധാവിയായിരിക്കും ത്രിപാഠി. ട്രിനിടാഡ്‌ ആന്‍ഡ്‌ ടുബാഗോയില്‍ നിന്നുള്ള ഇലിയോട്ട്‌ ഹാരിസിനു പിന്‍ഗാമിയായാണു നിയമനം. സാമ്പത്തിക വിദഗ്‌ദനും അഭിഭാഷകനുമായ ത്രിപാഠിക്ക്‌ 35 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ട്‌. 1998 മുതല്‍ ഐക്യരാഷ്‌ട്ര സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ത്രിപാഠി യൂറോപ്പ്‌, ഏഷ്യ, ആഫ്രിക്ക, എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഐക്യരാഷ്‌ട്ര സംഘടനയുടെ അവികസിത രാജ്യങ്ങള്‍ക്കായുള്ള വനവല്‍ക്കരണ വിഭാഗ മേധാവിയായിരുന്നു.

Ads by Google
Wednesday 29 Aug 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW