Thursday, November 15, 2018 Last Updated 2 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.59 AM

ട്രംപ്‌ വഴങ്ങി; മക്‌കെയ്‌നിനെ ആദരിക്കാന്‍ ദേശീയപതാക താഴ്‌ത്തും

uploads/news/2018/08/244108/in4.jpg

വാഷിങ്‌ടണ്‍: അന്തരിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മക്‌കെയ്‌നിനെ ആദരിക്കുന്നതിന്റെ ഭാഗമായി ദേശീയപതാക താഴ്‌ത്താന്‍ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ ഉത്തരവ്‌. ഏറെ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണു ട്രംപ്‌ ഉത്തരവിട്ടത്‌.
മസ്‌തിഷ്‌കാര്‍ബുദത്തെത്തുടര്‍ന്ന്‌ ശനിയാഴ്‌ച അന്തരിച്ച ജോണ്‍ മക്‌കെയ്‌ന്‌ ആദരാഞ്‌ജലി അര്‍പ്പിക്കുന്നതില്‍ ട്രംപ്‌ വീഴ്‌ചവരുത്തിയതു വിവാദമായിരുന്നു. നാവിക സേനാംഗമായിരുന്ന മക്‌കെയ്‌ന്‍ വിയറ്റ്‌നാമില്‍ അഞ്ചു വര്‍ഷത്തിലധികം യുദ്ധത്തടവുകാരനായി കഴിഞ്ഞിരുന്നു. മക്‌കെയ്‌നിനോടുള്ള ട്രംപിന്റെ അനാദരവ്‌ യുദ്ധ വീരന്‍മാരോടുള്ള അവഹേളമായും വിലയിരുത്തിയിരുന്നു. ഞായറാഴ്‌ച നടക്കുന്ന സംസ്‌കാരച്ചടങ്ങില്‍ ട്രംപ്‌ പങ്കെടുക്കില്ലെന്ന്‌ ഉറപ്പായിരുന്നു.
വള്ളിയാഴ്‌ച യു.എസ്‌. ക്യാപിറ്റോളില്‍ സംഘടിപ്പിക്കുന്ന മക്‌കെയ്‌ന്‍ അനുസ്‌മരണ ചടങ്ങില്‍ വൈസ്‌ പ്രസിഡന്റ്‌ മൈക്ക്‌ പെന്‍സ്‌ പ്രസംഗിക്കും. 30 വര്‍ഷമായി അരിസോണയില്‍ നിന്നുള്ള സെനറ്ററായ മക്‌കെയ്‌ന്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരനാണെങ്കിലും ട്രംപുമായി തുടര്‍ച്ചയായ അകല്‍ച്ചയിലായിരുന്നു.

Ads by Google
Wednesday 29 Aug 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW