Wednesday, June 12, 2019 Last Updated 19 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 04.48 PM

കേരളത്തിന് കൈത്താങ്ങായി ഗൂഗിളും; ഏഴുകോടി നല്‍കും

uploads/news/2018/08/243984/google.jpg

ന്യൂഡല്‍ഹി : പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളും. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പദ്ധതികള്‍ക്കുമായി ഏഴു കോടി രൂപയാണ് സിലിക്കണ്‍ വാലി കമ്പനി സംഭാവന ചെയ്യുക.

പ്രളയത്തില്‍ മുങ്ങിയ കേരളത്തിനെ സഹായിക്കാന്‍ നിരവധി പുതിയ സംവിധാനങ്ങളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. പ്രളയം ബാധിച്ച ഗ്രാമങ്ങളുടെ മാപ്പും അടിയന്തര സഹായങ്ങളും ക്യാംപുകളിലെ ലൈവ് വിവരങ്ങളുമായി ഗൂഗിള്‍ സജീവമായിരുന്നു.

ഗൂഗിളിന്റെ പേഴ്‌സണല്‍ ഫൈന്‍ഡര്‍ വഴി 22,000 രേഖകളാണ് ശേഖരിച്ചതെന്നും ആനന്ദന്‍ പറഞ്ഞു. ഗൂഗിള്‍ മാപ്പ് പിന്നിംഗ് പോലുള്ള സംവിധാനങ്ങളും മറ്റും വലിയ തോതിലാണ് രക്ഷപ്രവര്‍ത്തന സമയത്ത് ഉപയോഗിക്കപ്പെട്ടത്. ഏതാണ്ട് ആറോളം സേവനങ്ങള്‍ പ്രളയകാലത്ത് ഗൂഗിള്‍ കേരളത്തില്‍ അവതരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW