Friday, November 16, 2018 Last Updated 21 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 02.53 PM

ചന്ദ്രദശാഫലം ; തുലാം മുതല്‍ക്കുള്ള രാശികളില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോഴുള്ള ദശാകാലഫലം

നിങ്ങളുടെ ദശാകാലഫലങ്ങള്‍ - ഭാഗം - 18
uploads/news/2018/08/243966/joythi280818.jpg

'' തുലാം രാശിയില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്തില്‍ ചൂതുകളി, ഊഹക്കച്ചവടം, ലോട്ടറി മുതലായവ നിമിത്തവും സ്ത്രീകളെക്കൊണ്ടും ധനത്തിന് നാശമുണ്ടാകും. പൊതുവെ അലസതയും ചപലതയും ദാരിദ്ര ദുഃഖവും മനോവിഷമതകളും ഉണ്ടാകും.''

ജാതകത്തില്‍ ചന്ദ്രന്‍ ഓരോരോ രാശികളിലും നില്‍ക്കുമ്പോഴുള്ള ചന്ദ്രദശാകാലാനുഭവങ്ങളെ കുറിച്ചാണ് എഴുതിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞലക്കം മേടം മുതല്‍ കന്നിരാശിവരെ നില്‍ക്കുന്ന ചന്ദ്രദശാഫലങ്ങള്‍ എഴുതിയിരുന്നു. ഈ ലക്കം തുലാം മുതല്‍ ഓരോ രാശിയിലും നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്തുള്ള അനുഭവങ്ങളെ മനസ്സിലാക്കാം.

തുലാം :-
തുലാം രാശിയില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്തില്‍ ചൂതുകളി, ഊഹക്കച്ചവടം, ലോട്ടറി മുതലായവ നിമിത്തവും സ്ത്രീകളെക്കൊണ്ടും ധനത്തിന് നാശമുണ്ടാകും. പൊതുവെ അലസതയും ചപലതയും ദാരിദ്ര്യ ദുഃഖവും മനോവിഷമതകളും ഉണ്ടാകും.

വൃശ്ചികം :-
ചന്ദ്രന്റെ നീചരാശിയാണ് വൃശ്ചികം രാശി. അതുകൊണ്ടുതന്നെ ഈ രാശിയിലാണ് ചന്ദ്രന്‍ നില്‍ക്കുന്നതെങ്കില്‍ ആ ദശാകാലം മഹാ കഷ്ടതയുള്ളതായിരിക്കും. നീചഭംഗരാജയോഗവും പക്ഷബലവുമുള്ള ചന്ദ്രനാണെങ്കില്‍ ഗുണാനുഭവങ്ങള്‍ക്കും ഇടയുണ്ട്. വൃശ്ചികത്തിന്റെ ആദ്യത്തെ 3 ഡിഗ്രി പരമനീചമാണ്. പരമനീചത്തിലാണ് ചന്ദ്രന്റെ സ്ഥിതിയെങ്കില്‍ ഈ ദശാകാലത്ത് വലുതായ രോഗമോ, മരണമോ തന്നെയോ സംഭവിച്ചേക്കാം. ഭാര്യാഭര്‍ത്തൃവിരഹവും, ബന്ധുക്കള്‍ക്ക് വിഷമതയും, അലസതയും ഫലമാണ്. പരമനീചം കഴിഞ്ഞ് വൃശ്ചികത്തില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്തില്‍ അല്പാല്പമായി ധനം ലഭിക്കും. പ്രസിദ്ധിയുമുണ്ടാകും. ബിസിനസ്സുകളില്‍ നിന്നും ധനമുണ്ടാക്കും. സ്ത്രീജനാദികള്‍ക്ക് പ്രിയങ്കരനാകും. വിവാഹാദി മംഗളകര്‍മ്മയോഗവുമുണ്ട്. എങ്കിലും തന്റെ ബന്ധുക്കള്‍ക്കും സഹായികള്‍ക്കും താന്‍ നിമിത്തം ഉപദ്രവങ്ങളുമുണ്ടാകും.

ധനു :-
ധനുരാശിയില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്തില്‍ വിശേഷപ്പെട്ട വാഹനങ്ങള്‍ സ്വന്തമാകും. ഭാര്യാസന്താനാദികള്‍ക്ക് അഭിവൃദ്ധിയും പൂര്‍വികര്‍ സമ്പാദിച്ച ധനം ലഭിക്കുകയും, രാജപൂജ്യത്വവും ഫലമാണ്. പുണ്യകരങ്ങളായ പ്രവൃത്തികള്‍ ധാരാളം ചെയ്യുവാനും സാധിക്കും.

മകരം : -
മകരരാശിയില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്തും ദേഷ്യം കൂടും എല്ലാവരോടും കലഹിക്കും. ലജ്ജ ഇല്ലാതാവുകയും ഭയം കൂടുകയും ഫലമാണ്. ധനധാന്യങ്ങള്‍ സമ്പാദിക്കുമെങ്കിലും നിലനിര്‍ത്തുവാന്‍ പ്രയാസപ്പെടും. ഭാര്യാസന്താനാദി വിഷമതകളും ഫലമാണ്.

കുംഭം : -
കുംഭരാശിയില്‍ നില്‍ക്കുന്ന ചന്ദ്രദശാകാലത്തില്‍ സുഖദുഃഖങ്ങള്‍ ഇടകലര്‍ന്നനുഭവമാകും. സമ്പത്തിലും വൃദ്ധിക്ഷയങ്ങളുണ്ടാകും. കടം വര്‍ദ്ധിക്കാം. കളത്ര പുത്രാദികള്‍ക്ക് വിഷമതയും അന്യസ്ത്രീ സംസര്‍ഗ്ഗവുമുണ്ടാകും.

മീനം : -
മീനരാശിയില്‍ നില്‍ക്കുന്ന ചന്ദ്രദശാകാലത്തില്‍ ജലജങ്ങളായ ദ്രവ്യങ്ങള്‍ നിമിത്തം ധനലാഭവും, വിദേശയാത്രാഭാഗ്യവും, വാഹനം, നാല്‍ക്കാലി, ഭൂമി എന്നിവ ലഭിക്കുകയും ഭാര്യാസന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാവുകയും ഫലമാണ്.

( തുടരും.. ചന്ദ്രന്‍ ശത്രു- ബന്ധു ക്ഷേത്രാദികളില്‍ നിന്നാലുള്ള ഫലങ്ങള്‍ )

ജ്യോതിഷാചാര്യ
കെ.പി. ശ്രീവാസ്തവ്,
പാലക്കാട് , മൊ: 9447320192

Ads by Google
Ads by Google
Loading...
TRENDING NOW