Saturday, November 17, 2018 Last Updated 7 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 02.39 PM

രുചിയേറിയ അച്ചപ്പം തയാറാക്കാം

uploads/news/2018/08/243963/redrscokryTips280818.jpg

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന പലഹാരമാണ് അച്ചപ്പം. രുചികരമായ അച്ചപ്പം തയാറാക്കുന്നതെങ്ങനെയെന്നുനോക്കാം...

അച്ചപ്പം


ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി - ഒരു കിലോ
മൈദ - 200 അല്ലെങ്കില്‍ 250 ഗ്രാം
തേങ്ങ ചിരകിയത് - ഒരെണ്ണം വലുത് (പിഴിഞ്ഞ് പാലെടുക്കുക)
മുട്ട - 2 എണ്ണം വലുത്
പഞ്ചസാര - മധുരത്തിനനുസരിച്ച്
എള്ള് - ഒരു ടേബിള്‍ സ്പൂണ്‍
ജീരകം - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - 1/4 ടീസ്പൂണ്‍
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം


പച്ചരി രണ്ട് മണിക്കൂര്‍ കുതിര്‍ത്ത് വെള്ളം വാര്‍ന്നുപോകാന്‍ വയ്ക്കുക. ശേഷം അപ്പത്തിന് പൊടിക്കുന്ന പാകത്തില്‍ പൊടിക്കുക. ഒരു ചരുവത്തില്‍ അരിപ്പൊടി, മൈദ, മുട്ട, പഞ്ചസാര, എള്ള്, ജീരകം, ഉപ്പ് എന്നിവയെടുക്കുക. അതിലേക്ക് തേങ്ങാപ്പാലും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് യോജിപ്പിച്ച് ദോശമാവിന്റെ പരുവത്തിലാക്കിയെടുത്ത് അരമണിക്കൂര്‍ വയ്ക്കാം.

ഒരു കുഴിഞ്ഞ ചീനച്ചട്ടി അടുപ്പില്‍വച്ച് ചൂടാക്കി അച്ചപ്പത്തിന്റെ അച്ച് മുങ്ങാന്‍ പാകത്തില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക. അച്ച് എണ്ണയില്‍ മുക്കി എണ്ണ നല്ലവണ്ണം ചൂടായ ശേഷം അച്ച് എണ്ണയില്‍ നിന്നെടുത്ത് മാവില്‍ മുക്കണം.

മുക്കാല്‍ ഭാഗം മാത്രമേ മുങ്ങാവൂ. മാവ് അച്ചില്‍ പറ്റിപ്പിടിച്ചിരിക്കും. ഉടനെ അച്ച് എണ്ണയില്‍ മുക്കുക. രണ്ട് നിമിഷത്തിന് ശേഷം അച്ച് പതുക്കെ അനക്കിനോക്കുക. അച്ചപ്പം അച്ചില്‍നിന്ന് വിട്ട് എണ്ണയിലേക്ക് വീഴും. അച്ചപ്പം തിരിച്ചും മറിച്ചുമിട്ട് സ്വര്‍ണ്ണനിറമാകുമ്പോള്‍ വറുത്തുകോരിയെടുക്കാം.

ഫ്രിന്‍സി ജോ പാലത്തിങ്കല്‍
എറണാകുളം

Ads by Google
Tuesday 28 Aug 2018 02.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW