Tuesday, November 06, 2018 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 01.54 PM

'കാല്‍പാദത്തില്‍ പാടുകള്‍' അണുബാധയാണോ കാരണം? ആയുര്‍വേദത്തില്‍ എന്താണ് പ്രതിവിധി ?

uploads/news/2018/08/243959/ayurvedaTips280818a.jpg

കാല്‍പാദത്തില്‍ പാടുകള്‍ അണുബാധയാണോ കാരണം?

28 വയസ്. എന്റെ കാല്‍പാദത്തില്‍ ചെറിയ പാടുകള്‍ പ്രത്യക്ഷപ്പെടുകയും അവ ചൊറിഞ്ഞുപൊട്ടി വെള്ളം ഒലിക്കുകയും ചെയ്യുന്നു. വെള്ളം നനഞ്ഞുകഴിയുമ്പോഴാണ് ചൊറിച്ചില്‍ കൂടുന്നത്. ചൊറിഞ്ഞുപൊട്ടുന്ന ഭാഗം കറുത്ത പാടായി കിടക്കുകയും ചെയ്യുന്നു. എല്ലാവിധത്തിലുള്ള ചെരുപ്പുകളും ഉപയോഗിക്കാറുണ്ട്. അണുബാധയാണോ കാരണം?
---- അനീഷ് ജോസ് ,ആലപ്പുഴ

രക്തവാതത്തില്‍ കാണുന്നതുപോലെ ചൊറിച്ചിലും പൊട്ടലുമാണിത്. കാലില്‍ വെരിക്കോസ് വെയിന്‍ തടിപ്പ് ഉള്ളവരിലും ഇതുപോലെ പൊട്ടല്‍ ഉണ്ടാകും. കൃത്യമായും പഥ്യനിഷ്ഠയോടും കൂടിയ ആയുര്‍വേദ ചികിത്സകൊണ്ട് ഇതു മാറ്റിയെടുക്കാനാവും. മഹാമഞ്ജിഷ്ഠാദി കഷായം 15 മില്ലി ലിറ്റര്‍ 60 മില്ലി ലിറ്റര്‍ തിളപ്പിച്ചാറ്റിയ വെള്ളം യോഗരാജ ഗുല്‍ഗുലു പകുതി ചേര്‍ത്ത് 2 നേരം കഴിക്കുക.

മധുസ്‌നൂഹിരസായനം ഒരു ടീസ്പൂണ്‍ രാത്രിയില്‍ കഴിക്കുക. ഗുല്‍ഗുലുതിക്തകഘൃതം ഒരു ടീസ്പൂണ്‍ രാവിലെയും കഴിക്കുക. ജാത്യാദികേരം കാലില്‍ പുരട്ടുന്നതും നല്ലതാണ്. മുട്ട, മത്സ്യമാംസാദികള്‍ എന്നിവ ഒഴിവാക്കണം.

Ads by Google
Tuesday 28 Aug 2018 01.54 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW