Wednesday, July 17, 2019 Last Updated 8 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 01.49 PM

ജീന്‍സും ടി ഷര്‍ട്ടും ഇട്ട് ബൈക്ക് പഠിക്കാന്‍ സൗദി അറേബ്യന്‍ സുന്ദരികള്‍ ; റാണാ അല്‍മിമോണിയെപോലെ അതിവേഗതയെ പ്രണയിക്കുന്നവരും ഏറെ...!!

uploads/news/2018/08/243958/rana-almimoni.jpg

ആഴ്ചകള്‍ക്ക് മുമ്പ് വരെ റാണാ അല്‍മിമോണിയെ പോലെയുള്ള സൗദി സുന്ദരികള്‍ക്ക് ഇതൊന്നും ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സു നല്‍കാനുള്ള തീരുമാനം എല്ലാം മാറ്റിമറിച്ചു. കടുത്ത മതനിയമങ്ങളുള്ള സൗദിയില്‍ സ്ത്രീകള്‍ ഡ്രൈവര്‍മാരാകാനും ടാക്‌സി ഓടിക്കാനുമൊക്കെ തുടങ്ങിയതിന് പിന്നാലെ റേസിംഗ് ട്രാക്കിലേക്കും. എഞ്ചിന്‍ റേസ് ചെയ്യുന്ന ശബ്ദം കൊണ്ടും ടയര്‍ ഉരസി പൊടിപടലങ്ങള്‍ ഉയര്‍ത്തിയും റാണാ അല്‍മിമോണി റിയാദ് പാര്‍ക്കിനെ പെണ്‍പക്ഷത്ത് നിന്നും ഉണര്‍ത്തുകയാണ്.

കടുത്ത യാഥാസ്ഥിതികരായ സൗദി അറേബ്യയെപ്പോലെയുള്ള രാജ്യത്ത് ഗ്‌ളാമര്‍ ഗേളുകളുടെ വേദിയായ കാര്‍ റേസിംഗിലേക്ക് വേഗതയെ പ്രണയിക്കുന്ന അനേകം സുന്ദരികളാണ് റാണയെപ്പോലെ രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. പുതിയതായി കിരീടം ചൂടിയ മൊഹമ്മദ് ബിന്‍ സല്‍മാന്‍ ജൂണില്‍ സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യുന്നതിനുള്ള നിരോധനം എടുത്തു മാറ്റിയത് രാജ്യത്തെ വനിതാ മോട്ടോറിസ്റ്റുകളെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് സ്വാതന്ത്ര്യത്തിന് പുറമേ റേസിംഗ് ലൈസന്‍സ് കിട്ടാന്‍ കാത്തിരിക്കുകയാണ് അല്‍മിമോണി. താന്‍ വേഗതയെ പ്രണയിക്കുന്നെന്നും തന്റെ സ്വപ്നകാര്‍ തന്നെ 500 കുതിരശക്തിക്ക് മുകളിലാണെന്നും അല്‍മിമോണി പറയുന്നു.

അല്‍മിമോണിയെപ്പോലെ അനേകരാണ് കാര്‍ റേസിംഗിന്റെ തന്ത്രങ്ങള്‍ തേടി അന്വേഷണം നടത്തുന്നത്. എങ്ങിനെ ഡ്രിഫ്റ്റിംഗ് പഠിക്കാമെന്നും ഏതു കാര്‍ അതിനായി വേണമെന്നും എത്രകാലമെടുക്കുമെന്നും ചോദിച്ച് അല്‍മിമോണിക്ക് പരിശീലനം നല്‍കുന്ന ഫലാ അല്‍ ജര്‍ബയുടെ അരികില്‍ അനേകം കോളുകളാണ് വരുന്നത്. സ്‌കിന്നി ജീന്‍സും ഹാര്‍ലി ഡേവിഡ്‌സണിന്റെ ടി ഷര്‍ട്ടും അണിഞ്ഞ് അനേകം പെണ്‍കുട്ടികളാണ് റിയാദിലെ ഡ്രൈവിംഗ് സ്‌കൂളില്‍ ബൈക്ക് ഓടിക്കാന്‍ പഠിക്കാനും എത്തുന്നത്.

uploads/news/2018/08/243958/rana-almimoni1.jpg

ഗ്‌ളാമറുകള്‍ക്ക് നിറം കൂട്ടുന്ന തരം സ്‌പോര്‍ട്‌സ് കാറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. ചുവപ്പ് മിനി കൂപ്പറിനും കാമറോയ്്ക്കുമെല്ലാം ആവശ്യക്കാരുണ്ട്. ദേശീയ മോട്ടര്‍ ഫെഡറേഷന്റെ ആദ്യ വനിതാംഗം അസീല്‍ അല്‍ ഹമദാണ് ഇക്കാര്യത്തില്‍ പല ഡ്രൈവര്‍മാര്‍ക്കും പ്രചോദനം. ഡ്രൈവിംഗ് നിരോധനം എടുത്തുമാറ്റിയതിന് പിന്നാലെ ഫ്രാന്‍സില്‍ ജൂണില്‍ നടന്ന ഫോര്‍മുല വണ്‍ കാര്‍റേസില്‍ ഇവര്‍ പങ്കെടുത്തിരുന്നു. ആദ്യമായി ഡ്രൈവിംഗ് വീലിന് പിന്നിലിരിക്കുന്ന സ്ത്രീകളെ സീറ്റ് ബെല്‍റ്റിന്റെയും മറ്റും കാര്യങ്ങളില്‍ ബോധവല്‍ക്കരിക്കാന്‍ അനേകം ട്രാഫിക് ഉദ്യോഗസ്ഥരും തെരുവിലുണ്ട്. ടോയ് കാറുകളില്‍ വിലസുന്ന സ്ത്രീകളുമുണ്ട്.

ഡ്രൈവിംഗ് നിരോധനം എടുത്തുമാറ്റിയത് സ്ത്രീകള്‍ക്ക് വലിയ സ്വാതന്ത്ര്യമാണ് നല്‍കിയത്. തങ്ങളുടെ പുരുഷ പങ്കാളിയെ എന്തിനും ആശ്രയിക്കണമെന്ന അവസ്ഥയാണ് മാറ്റിയത്്. വിദേശ ലൈസന്‍സ് സൗദിയിലേക്ക് മാറ്റിയെടുക്കാനും ഒട്ടേറെ പേര്‍ രംഗത്തുണ്ട്. അതേസമയം സ്ത്രീ പരിശീലകര്‍ ഇല്ലാത്തതിനാല്‍ പുരുഷന്മാര്‍ക്ക് ഉള്ളതിന്റെ ഇരട്ടി ചെലവാണ് സ്ത്രീകള്‍ക്ക് ലൈസന്‍സ് നേടുന്നതിലെന്ന പരാതിയും ശക്തമാണ്. അതേസമയം അധികൃതര്‍ ശക്തമായി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതിനാല്‍ ഇതുവരെ പുരുഷ ഡ്രൈവര്‍മാരുടെ മുഷ്‌ക്ക് സ്ത്രീകള്‍ക്ക് സഹിക്കേണ്ടി വന്നിട്ടില്ല. വിനോദ മേഖലയില്‍ ഉള്‍പ്പെടെ ഈ സ്വാതന്ത്ര്യത്തിന്റെ അളവ് നീട്ടിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ മേഖലയില്‍ ഇതില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW