മാതാപിതാക്കളുടെ മുന്നില്‍ വെച്ച് പോലും അപമാനിക്കപ്പെടുക, അതും വളരെ ചെറിയ പ്രായത്തില്‍ ഒരു ബന്ധുവില്‍ നിന്നും പീഡനത്തിന് വിധേയയാവുക . ഇതൊക്കെ ഒരാള്‍ക്കും ചിന്തിച്ച് നോക്കാന്‍ പോലും സാധിക്കാത്തതാണ്. എന്നാല്‍ ഇത്തരം ക്രൂര പീഡനത്തിന് ഇരയാകേണ്ടി വന്ന ഒരു സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. സ്വന്തം അങ്കിളില്‍ നിന്നുമാണ് ഡെബ്ബി പെന്നിംഗ്ടണിന് ക്രൂരതകള്‍ അനുഭവിക്കേണ്ടി വന്നത്.
റൊണാള്‍ഡ് പീറ്റര്‍ എന്ന അങ്കിളിന്റെ ക്രൂര പീഡനത്തിനാണ് ഡെബ്ബി ഇരയായത്. മാതാപിതാക്കള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ അങ്കില് എത്തി ചുണ്ട് കടിച്ചു കാണിക്കിമായിരുന്നു, അതും താനിക്ക് വെറും 11 വയസ് പ്രായമുള്ളപ്പോളായിരുന്നു ഇതെന്നും ഡെബ്ബി പറയുന്നു. സംഭവത്തില്‍ നാളുകള്‍ക്കിപ്പുറം റൊണാള്‍ഡിനെ 18 മാസം തടവ് ശിക്ഷ ലഭിച്ചു.
ഇപ്പോള്‍ ഡെബ്ബിക്ക് 53 വയസും റൊണാള്‍ഡിന് 73 വയസുമാണ് പ്രായം. തനിക്ക് 11 വയസ് പ്രായമുള്ളപ്പോള്‍ റൊണാള്‍ഡ് മോശമായ കമന്റുകള്‍ പറയുകയും രണ്ട് വര്‍ഷത്തോളും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. റൊണാള്‍ഡിന്റെ വീട്ടിലായിരുന്നു ഡെബ്ബിയുടെ കുട്ടിക്കാലം. ഇയാള്‍ തന്നെ ഉപദ്രവിക്കുന്നതിനാല്‍ സിംഗിള്‍ ബെഡ് കട്ടിലില്‍ കിടക്കാന്‍ താന്‍ നിശ്ചയിച്ചു. ഇത് പ്രകാരം ആന്റിയുടെ അനുമതിയോടെ സിങ്കിള്‍ ബെഡ് കട്ടിലില്‍ കിടന്നു. ഒന്ന് ഉറങ്ങി വന്നപ്പോള്‍ ഡൊണാള്‍ഡ് അടുത്തെത്തി കിടന്നു. ശബ്ദമുണ്ടാക്കാന്‍ തുടങ്ങിയ തന്റെ വായ പൊത്തിപിടിച്ചു. തുടര്‍ന്ന് രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തതെന്ന് ഡെബ്ബി പറയുന്നു.
ഇതോടെ ചില പരീക്ഷകളിലും വേണ്ടത്ര ശ്രദ്ധിക്കാന്‍ തനിക്കായില്ല. ചില പരീക്ഷകള്‍ എഴുതിയുമില്ല. ഇതിന്റെ കാരണം മാതാപിതാക്കള്‍ തിരക്കി. എന്നാല്‍ കാരണം തുറന്ന് പറയാനുല് ധൈര്യം തനിക്കുണ്ടായിരുന്നില്ല. ചൈല്‍ഡ് സ്കൂളില്‍ പോകുന്ന പതിവ് തനിക്ക് ഉണ്ടായിരുന്നു. റൊണാള്‍ഡിന്റെ പീഡനം ഭയന്നായിരുന്നു ഇത്. എന്നാല്‍ വീട്ടുകാര്‍ ഇടപെട്ട് അത് അവസാനിപ്പിച്ചു. ശനിയഴ്ചകലില് റൊണാള്‍ഡിനും ഭാര്യയ്ക്കും ബിങ്കോയിലും പബ്ബിലും പോകുന്ന പതിവുണ്ട്. ഇരുവരും ഒരുമിച്ചാണ് പോകുന്നതെങ്കിലും കുറച്ച് കഴിയുമ്പോഴേ റൊണാള്‍ഡ് തിരികെ എത്തും. പിന്നീട് തന്നെ ലൈംഗികമായും മാനസികമായും പീഡിപ്പിക്കും.- ഡെബ്ബി പറഞ്ഞു.
താന്‍ പലപ്പോഴും കസേരകളിലാണ് ഇരിക്കുന്നത്. കാരണം മറ്റൊന്നുമല്ല സോഫയിലോ മറ്റെവിടെയെങ്കിലും ഇരുന്നാല്‍ റൊണാള്‍ഡ് വന്ന് സമീപം ഇരിക്കുകയു ശരീരത്ത് സ്പര്‍ശിക്കുകയും ചെയ്യും. ഇതൊന്നും മറ്റാരോടും പറയാനുള്ള ധൈര്യം തനിക്കുണ്ടായിരുന്നില്ല. 22-ാം വയസ്സിലാണ് താന്‍ വിവാഹിതയാവുന്നത് അതുവരെ റൊണാള്‍ഡിന്റെ മാനസികവും ശാരീരികവുമായ പീഡനത്തിന് താന്‍ ഇരയായിട്ടുണ്ടെന്ന് ഡെബ്ബി പറയുന്നു. ഇനിയെങ്കിലും താന്‍ ഇതൊക്കെ തുറന്ന് പറഞ്ഞില്ലെങ്കില്‍ തനിക്കൊരു സമാധാനം ഉണ്ടാകില്ലെന്നും ഡെബ്ബി പറയുന്നു.