Tuesday, November 20, 2018 Last Updated 28 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 11.18 AM

ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ഇന്ന് മുതൽ : കേരളത്തിൽ നിന്നുള്ളവർ അടുത്തമാസം 12 മുതൽ മടങ്ങും

uploads/news/2018/08/243932/Gulf280818d.jpg

ജിദ്ദ : വിശുദ്ധ ഹജ് കർമ്മം പൂർത്തിയാക്കിയ ആത്മനിർവൃതിയിൽ ഇന്ത്യൻ ഹാജിമാർ ഇന്ന് മുതൽ പുണ്യഭൂമിയോട് വിടപറയും .ഇന്ന് പുലർച്ചെ ജിദ്ദയിൽ നിന്നും ഗുവാഹതിയിലേക്കാണ് ആദ്യ വിമാനം സർവീസ് നടത്തുക .സംസ്ഥാന ഹജ് കമ്മറ്റി വഴി എത്തിയ കേരളത്തിൽ നിന്നുള്ള തീർഥാടകർ നെടുമ്പാശ്ശേരിയിലേക്ക് അടുത്തമാസം 12 മുതൽ മടങ്ങിതുടങ്ങും .

ഇന്ത്യയിൽ നിന്നും ഇത്തവണ ഹജ്ജിനായി 1,75,025 പേരാണ് എത്തിയത് . ഇത് ആദ്യമായാണ് ഇത്രയും പേർക്ക് ഹജ് നിർവഹിക്കാൻ അവസരം ലഭിക്കുന്നത് . കേരളത്തിൽ നിന്നും ഹജ്‌മാറ്റി വഴി 11689 പേർ എത്തിയതാണ് കണക്ക് . മക്കയിൽ ഉള്ള ഹാജിമാർ അടുത്തയാഴ്ചയോടുകൂടി മദീനാ സന്ദർശനം പൂർത്തിയാക്കിയാണ് ഇന്ത്യയിലേക്ക് മടങ്ങുക .

കേന്ദ്ര ഹജ് കമ്മറ്റി വഴി എത്തിയ തീർഥാടകാരിൽ 61853 പേർ മദീനവഴിയും 66724 തീർഥാടകർ ജിദ്ദ വഴിയുമാകും നാട്ടിലേക്ക് മടങ്ങുക .അതെ സമയം സ്വകാര്യ ഗ്രൂപ്പ് വഴിയെത്തിയ കേരള ഹാജിമാർ കഴിഞ്ഞ ദിവസം മുതൽ നാട്ടിലേക്ക് മടങ്ങിതുടങ്ങി .അഞ്ച് ലിറ്റർ വീതമുള്ള സംസം വെള്ളം വിമാനത്തവാളത്തിലെ ടി -3 ടെർമിനലിൽ സൂക്ഷിച്ചിട്ടുണ്ട് . ഇത്തരത്തിൽ 12000 ക്യാൻ വെള്ളമാണ് മുൻകൂട്ടി എത്തിച്ചിട്ടുള്ളത് .സെപ്റ്റംബർ 26 -നാണ് നെടുമ്പാശേരിയിലേക്കുള്ള അവസാന ഹജ് വിമാനം എത്തിച്ചേരുന്നത് .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Tuesday 28 Aug 2018 11.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW